മാങ്ങ, കുമ്പളങ്ങ, പാവയ്ക്ക.. പച്ചടികള്‍ പലവിധമുണ്ടാക്കാം

മാങ്ങാപ്പച്ചടി
Ingredients
പുളികുറഞ്ഞ മാങ്ങ, കഷണങ്ങളാക്കിയത്: 300 ഗ്രാം
തൈര് : അരക്കപ്പ്
തേങ്ങ : നാല് ടേബിള്‍ സ്പൂണ്‍
കടുക് : ഒരു ടീസ്പൂണ്‍
ജീരകം : ഒരു ടീസ്പൂണ്‍
പച്ചമുളക് : രണ്ട്
മഞ്ഞള്‍പ്പൊടി : കാല്‍ ടീസ്പൂണ്‍
ഉപ്പ് : പാകത്തിന്
വെള്ളം : ആവശ്യത്തിന്
വെളിച്ചെണ്ണ :രണ്ട് ടീസ്പൂണ്‍
കറിവേപ്പില, ഉണക്കമുളക് : രണ്ട് വീതം, താളിക്കാന്‍
How to make
തേങ്ങ, ജീരകം, അരടീസ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് ഒതുക്കിയെടുക്കുക. ഈ മിശ്രിതത്തിലേക്ക് തൈര് ചേര്‍ത്ത് ഇളക്കി വയ്ക്കാം. ഒരു പാനില്‍ എണ്ണയൊഴിച്ച് മാങ്ങ വഴറ്റുക. ഉപ്പും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇടത്തരം തീയില്‍ വേവിക്കണം. വെന്താല്‍ ഇതിലേക്ക് തേങ്ങ മിശ്രിതം ചേര്‍ത്തിളക്കി തിളവരും മുമ്പ് വാങ്ങാം. ഇനി കടുകും വറ്റല്‍മുളകും കറിവേപ്പിലയും താളിച്ച് ചേര്‍ക്കാം.
കുമ്പളങ്ങ പച്ചടി
Ingredients
കുമ്പളങ്ങ : 200 ്രഗാം
തൈര് : അരക്കപ്പ്
തേങ്ങ : നാല് ടേബിൾ സ്പൂണ്‍
കടുക് : ഒരു ടീസ്പൂണ്‍
ജീരകം : ഒരു ടീസ്പൂണ്‍
പച്ചമുളക് : രണ്ട്
മഞ്ഞൾപ്പൊടി : കാല്‍ ടീസ്പൂണ്‍
ഉപ്പ് : പാകത്തിന്
വെള്ളം : ആവശ്യത്തിന്
വെളിച്ചെണ്ണ : രണ്ട് ടീസ്പൂണ്‍
കറിവേപ്പില, ഉണക്കമുളക് : രണ്ട് വീതം, താളിക്കാന്‍
How to make
തേങ്ങ, ജീരകം, അരടീസ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേർത്ത് ഒതുക്കിയെടുക്കുക. ഈ മിശ്രിതത്തിലേക്ക് തൈര് ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കാം. ഒരു പാനില്‍ എണ്ണെയാഴിച്ച് കഷണങ്ങളാക്കിയ കുമ്പളങ്ങ വഴറ്റുക. ഉപ്പും, മഞ്ഞൾപ്പൊടിയും രണ്ട് ടേബിൾ സ്പൂണ്‍ വെള്ളവും ചേർത്ത് ഇടത്തരം തീയില്‍ വേവിക്കണം. ഇതിേലക്ക് തേങ്ങ മിശ്രിതം ചേർത്തിളക്കി തിളവരും മുമ്പ് വാങ്ങാം. ഇനി കടുകും വറ്റല്‍മുളകും കറിവേപ്പിലയും താളിച്ച് ചേര്‍ക്കാം.
പാവയ്ക്ക പച്ചടി
Ingredients
പാവയ്ക്ക : 200 ഗ്രാം
തൈര് : അരക്കപ്പ്
തേങ്ങ : നാല് ടേബിൾ സ്പൂണ്‍
കടുക് : ഒരു ടീസ്പൂണ്‍
ജീരകം : ഒരു ടീസ്പൂണ്‍
പച്ചമുളക് : രണ്ട്
മഞ്ഞള്‍പ്പൊടി : കാല്‍ ടീസ്പൂണ്‍
ഉപ്പ് : പാകത്തിന്
വെള്ളം : ആവശ്യത്തിന്
വെളിച്ചെണ്ണ : രണ്ട് ടീസ്പൂണ്‍
കറിവേപ്പില, ഉണക്കമുളക് : രണ്ട് വീതം, താളിക്കാൻ
How to make
പാവയ്ക്ക നേർത്ത കഷണങ്ങളാക്കി നന്നായി പിഴിഞ്ഞ് മാറ്റി വയ്ക്കാം. (ഉപ്പുനീര് ഒഴിച്ച് പിഴിഞ്ഞാല്‍ കയ്പ് കുറയും). തേങ്ങ, ജീരകം, അര ടീസ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേർത്ത് ഒതുക്കിയെടുക്കുക. ഈ മിശ്രിതത്തിലേക്ക് തൈര് ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കാം. ഒരു പാനില്‍ എണ്ണെയാഴിച്ച് പാവയ്ക്ക വഴറ്റുക. ഉപ്പും, മഞ്ഞൾപ്പൊടിയും ചേർത്ത് ചേര്‍ത്ത് ഇടത്തരം തീയില്‍ വേവിക്കണം. ഇതിലേക്ക് തേങ്ങമിശ്രിതം ചേർത്തിളക്കി തിളവരും മുമ്പ് വാങ്ങി കടുക് താളിക്കാം.
Content Highlights: onam food mangapachdi kumbalanga pachdi pavakka pachdi how to make pachdi