ഗ്രന്ഥപ്രതിഷ്ഠയുള്ള, പുസ്തകം വഴിപാടും പ്രസാദവുമാകുന്ന കേരളത്തിലെ ദേവാലയം

#സൂരജ് സുകുമാരന്‍
നവപുരം പ്രവേശനകവാടം (ഫോട്ടോ പി. ജയേഷ്)
നവപുരം പ്രവേശനകവാടം (ഫോട്ടോ പി. ജയേഷ്)

പുസ്തകങ്ങള്‍ ദൈവമാകുന്ന ഇടം. പുരോഹിതനില്ലാത്ത, വഴിപാടും പ്രസാദവും പുസ്തകങ്ങളാകുന്ന, ഗ്രന്ഥപ്രതിഷ്ഠയുള്ള മതാതീത ദേവാലയം. കണ്ണൂര്‍ ചെറുപുഴയ്ക്കടുത്ത് പ്രാപ്പൊയിലേക്ക് വഴിനീണ്ടു. എടവപ്പാതി മാനത്തുനിന്നും മരങ്ങളില്‍നിന്നും മുറിയാതെ വഴിനീളെ പെയ്തുകൊണ്ടിരുന്നു. പ്രാപ്പൊയില്‍നിന്ന് കക്കോട് റോഡിലേക്ക്. ഇരുഭാഗത്തും മരങ്ങള്‍ കുടപോലെ പാതകളെ പൊതിഞ്ഞുനില്‍ക്കുന്നു. ആ പച്ചപ്പിനിടയിലൂടെ ചെങ്കുത്തായ കയറ്റംകയറി ചെല്ലുന്നത് നവപുരത്തിന്റെ മുറ്റത്തേക്കാണ്. ചെറുശ്ശേരി ഗ്രാമത്തിലാണ് നവപുരം മതാതീതദേവാലയം സ്ഥിതിചെയ്യുന്നത്.

ദേവാലയത്തിന്റെ സ്ഥാപകനും സാരഥിയുമായ പ്രാപ്പൊയില്‍ നാരായണനും സെക്രട്ടറിയായ സാബു മാളിയേക്കലും . അറിവും അക്ഷരങ്ങളും വെളിച്ചമാകുന്ന ആ തണലിലിരുന്ന് അവര്‍ നവപുരത്തിന്റെ ഇന്നലെകളെക്കുറിച്ചും നാളെയെക്കുറിച്ചും പറഞ്ഞുതുടങ്ങി. 

Content Highlights: Navapura, a unique secular temple in Kerala, India, where books are worshipped. Learn about its history, architecture, and mission.

Continue reading