താൻസെന്റെ കബറിടം ഇവിടെയാണുള്ളത്; ആറാം നൂറ്റാണ്ടിൽ നിർമിച്ച കോട്ടയും

#അനു പി.
ഗ്വാളിയർ കോട്ട
ഗ്വാളിയർ കോട്ട

ഗ്വാളിയര്‍; പ്രൗഢിയാര്‍ന്ന ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളുമായി തലയുയര്‍ത്തിനില്‍ക്കുന്ന മനോഹരനഗരം. മിത്തും പുരാണവും ചരിത്രവും ഇഴചേരുന്ന സാംസ്‌കാരിക ഭൂമിക. കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട്. മൂന്നാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സുരാജ് സെന്‍ എന്ന രാജകുമാരന്റെ അസുഖം ചികിത്സിച്ചുമാറ്റിയ ഗ്വാലിപന്‍ എന്ന സന്ന്യാസിയുടെ സ്മരണയ്ക്കായാണത്രേ ഈ നാടിന് ഗ്വാളിയര്‍ എന്ന് പേരുനല്‍കിയത്. ആറാംനൂറ്റാണ്ടിലെ നന്ദ രാജവംശംമുതല്‍ 18-ാം നൂറ്റാണ്ടിലെ സിന്ധ്യ രാജവംശംവരെ ഗ്വാളിയറിന്റെ ഭരണം കൈയാളി. ഈ സുന്ദരനഗരത്തിലെത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട അനവധി നിര്‍മിതികളുണ്ട്.

ഗ്വാളിയര്‍ കോട്ട
ഗ്വാളിയറിലെ കാഴ്ചകളില്‍ തലയെടുപ്പോടെ നില്‍ക്കുന്നത് ഗ്വാളിയര്‍ കോട്ടയാണ്. നഗരത്തിന്റെ ഏതുഭാഗത്തുനിന്നും കാണാവുന്ന രീതിയില്‍ ഉയരത്തിലുള്ള പാറപ്പുറത്താണ് കോട്ട പണിതുയര്‍ത്തിയിരിക്കുന്നത്. മൂന്ന് ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന കോട്ട, ഇന്ത്യയിലെ വലുപ്പമേറിയ കോട്ടകളില്‍ ഒന്നാണ്. ആറാംനൂറ്റാണ്ടിലാണ് ഇത് നിര്‍മിച്ചതെന്നാണ് ചരിത്രകാരന്മാരുടെ അനുമാനം. രണ്ടുമൈല്‍ നീളത്തിലും 35 അടി ഉയരത്തിലുമായി നില്‍ക്കുന്ന ചുറ്റുമതില്‍ ശത്രുക്കളുടെ ആക്രമണത്തില്‍നിന്ന് കോട്ടയെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നത്രേ. വലിയൊരു കയറ്റം കയറിവേണം കോട്ടയ്ക്ക് മുകളിലെത്താന്‍. പാതകള്‍ക്ക് ഇരുവശത്തുമായി ജൈന സന്ന്യാസിമാരുടെ പ്രതിമകള്‍ കൊത്തിവെച്ചിരിക്കുന്നത് കാണാം. കുന്നുകയറി മുകളിലെത്തിയാല്‍ സഞ്ചാരികളെ സ്വീകരിക്കുന്നത് മനോഹരമായ കൊട്ടാരവും ക്ഷേത്രങ്ങളുമാണ്.

Content Highlights: Explore Gwalior`s majestic forts, palaces, and rich musical heritage. Discover the Tansen`s tomb and Jai Vilas Palace.

Continue reading