കൊത്തുപൂരി മുതല്‍ പൂരി കൊണ്ടുള്ള ലഡു വരെ...

പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. ഒരു സവാള, മൂന്ന് പച്ചമുളക് എന്നിവ നുറുക്കിയതും കറിവേപ്പിലയും അതിലിട്ട് വഴറ്റുക. ശേഷം ഉപ്പ് ചേര്‍ത്ത് വീണ്ടുമിളക്കുക. ആവശ്യമെങ്കില്‍ ഇഷ്ടമുളള മസാലപ്പൊടികളും ചേര്‍ക്കാം. ഇനി പൂരി ചെറുതായി നുറുക്കിയത് ചേര്‍ത്തിളക്കി, ഒന്ന് മൂടിവെക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളവും ചേര്‍ക്കാം. രണ്ടോ മൂന്നോ മിനിറ്റിനുശേഷം അടുപ്പില്‍നിന്നിറക്കാം.
പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ഒരു സവാള, മൂന്ന് പച്ചമുളക് എന്നിവ നുറുക്കി വഴറ്റുക. അതിലേക്ക് ഒരു തക്കാളി നുറുക്കിയതും കറിവേപ്പിലയും ശേഷം അല്പം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേര്‍ത്തിളക്കുക. പച്ചമണം മാറുമ്പോള്‍ ഒരു കാപ്‌സിക്കം നുറുക്കിയതും ചേര്‍ക്കാം. നന്നായി വെന്തുവരുമ്പോള്‍ നുറുക്കിയ പൂരി ചേര്‍ത്തിളക്കി, അടുപ്പില്‍നിന്നിറക്കാം. ആവശ്യമെങ്കില്‍ കാരറ്റ്, ബീന്‍സ് എന്നിവ നുറുക്കിയതും ഇതിലിടാം.
മൂന്നോ നാലോ പൂരി നുറുക്കി, അര ലിറ്റര്‍ പാലിലിട്ട് തിളപ്പിക്കുക. ശേഷം അതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കുക. വീണ്ടും തിളയ്ക്കുമ്പോള്‍ അല്പം കശുവണ്ടി, ആല്‍മണ്ട് നുറുക്കിയത് എന്നിവയും ചേര്‍ക്കാം. വ്യത്യസ്തമായ രുചിയുള്ള പായസം കിട്ടും.
മൂന്നോ നാലോ പൂരി മിക്‌സിയിലിട്ട് നന്നായി പൊടിക്കുക. പാന്‍ ചൂടാകുമ്പോള്‍ അതിലേക്ക് മൂന്ന് ടീസ്പൂണ്‍ നെയ്യ്, കശുവണ്ടി നുറുക്കിയത്, കിസ്മിസ് എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം അല്പം പാലും പൂരി പൊടിച്ചതും പഞ്ചസാരയും ചേര്‍ത്തിളക്കുക. നന്നായി കുറുകി വശങ്ങളില്‍നിന്ന് വിട്ടുവരുന്ന പരുവത്തില്‍, അടുപ്പില്‍നിന്നിറക്കാം.
Content Highlights: food items from leftover poori