വല്ലാർപാടം പള്ളിയുടെ മുറ്റം ചൂലുകൊണ്ട് വൃത്തിയാക്കിയാൽ മനസ്സിൽ ആഗ്രഹിച്ചത് നടക്കുമെന്നാണ് വിശ്വാസം

കൊച്ചിക്കായലിന്റെ കുഞ്ഞോളങ്ങളുടെ താളവും കാറ്റിന്റെ താരാട്ടും കേട്ടുറങ്ങുന്ന വല്ലാർപാടം ദ്വീപ്. നഗരത്തിരക്കുകളിൽ നിന്ന് അകന്ന് ഗോശ്രീപ്പാലം കടന്നാൽ കടൽമണമുള്ള ആ തുരുത്തിലെത്താം. അവിടെയാണ് വല്ലാർപാടം പള്ളിയെന്നറിയപ്പെടുന്ന വല്ലാർപാടം ബസലിക്ക ആകാശം തൊട്ടുനിൽക്കുന്നത്. മഴയൊഴിഞ്ഞ പകലിൽ ചൂടിനെ വകവയ്ക്കാതെ നേർച്ചകൾക്കും പ്രാർഥനകൾക്കുമായെത്തുന്ന വിശ്വാസികളുടെ ചെറിയ കൂട്ടങ്ങൾ.
ഓരോ വർഷവും ഒരു കോടിയിലധികം വിശ്വാസികൾ സന്ദർശിക്കുന്ന ക്രിസ്ത്യൻ തീർഥാടനകേന്ദ്രം കൂടിയാണ് വല്ലാർപാടം ബസലിക്ക. ഏറ്റവും വലിയ ഒൻപത് മരിയൻ തീർഥാടന കേന്ദ്രങ്ങളിൽ ഒന്ന്. ഇവിടെ കന്യാമറിയം വല്ലാർപാടത്തമ്മയാണ്. വിമോചന നാഥയായാണ് കന്യാമറിയത്തെ ഈ പള്ളിയിൽ വണങ്ങുന്നത്.
Content Highlights: Vallarpadam church, one of the nine major Marian pilgrimage centers in India. Renowned for the miraculous 'Adima Nercha' ritual. Holds the status of a National Pilgrimage Center and Basilica