15 ദിവസത്തിലധികം വെയിൽ കൊള്ളാതെ തയ്യാറാക്കുന്ന ആത്താൻഗുഡി ടൈൽസ്

#നസീം സാലി
ടൈൽസ് നിർമാണം | ഫോട്ടോ: നസീം സാലി
ടൈൽസ് നിർമാണം | ഫോട്ടോ: നസീം സാലി

കേരളത്തിലെ ഹോട്ടലുകളിലെ പ്രധാന വിഭവങ്ങളിൽ നിന്നും ചെട്ടിനാട് ചിക്കൻ കറി എന്ന പേരിലൂടെ ഈ സ്ഥലപേര് എപ്പോഴോ മനസ്സിൽ കയറി കൂടിയിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രം ഒതുക്കി നിർത്താൻ പറ്റാത്ത ഒരിടമല്ല ചെട്ടിനാട്.

ക്ഷേത്രങ്ങൾ കൊണ്ടും കൊത്തുപണികളോടുകൂടിയ കൊട്ടാരം പോലെയുള്ള ആഡംബര വീടുകൾ കൊണ്ടും കൈ കൊണ്ട് ഉണ്ടാക്കുന്ന കലാ വാസ്തുവിദ്യകൾ കൊണ്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടും തമിഴ്‌നാട്ടിന്റ മധ്യഭാഗത്തായി കിടക്കുന്ന പുതുക്കോട്ടയ് ശിവഗംഗ ജില്ലയുടെ ഭാഗമായ ഈ സ്ഥലം എന്നും ഒരുപടി മുന്നിൽ തന്നെയാണ്. നീണ്ട രണ്ടരമണിക്കൂർ സമയം പിന്നിട്ടു കാരയ്ക്കുടിലേക്ക് എത്തിച്ചേർന്നു. അവിടെനിന്നും ഒരു ഓട്ടോയിൽ കയറി ചെട്ടിനാടിന്റെ ഉൾ ഗ്രാമങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചു.

Content Highlights: Athangudi tiles handcrafted in Chettinad using local sand and soil. Provides natural cooling effects during summer.

Continue reading