ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ഒരു മഹാമാരിക്കാലത്ത് പിറവിയെടുത്ത മധുരത്തെ തേടി...

തലക്കെട്ട് കണ്ടു സംശയിക്കേണ്ട..! അച്ചടിപ്പിശകല്ല... ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ഒരു മഹാമാരി പിറവി കൊടുത്ത മധുരത്തെ തേടിയാണ് ഈ യാത്ര.
ആറു തലമുറകളുടെ പ്രായമുള്ള ഒരു മധുരക്കൂട്ട്..! എരിവ്, പുളി, മധുരം തുടങ്ങിയ രുചികൾക്കൊക്കെയും ആടിത്തിമിർക്കാൻ അവരുടേതായ സ്പേസും 'അത്യാവശ്യം ഫ്രീഡവും' അനുവദിക്കുന്ന 'മോഡേൺ ഇടമായ' നമ്മുടെ നാവിലെത്തുന്ന പല പലഹാരങ്ങളും അവ ജന്മം കൊണ്ട സ്ഥലങ്ങളുടെ പേരിൽ കീർത്തി നേടാറുണ്ട്..! എന്നാൽ ഒരു നാട് തന്നെ ഒരു പലഹാരത്തിന്റെ പേരിൽ അറിയപ്പെട്ടാൽ? അതാണ് ഉത്തര കർണാടകയിലെ ധാർവാർടിന്റെ സ്വന്തം ബാബു സിംഗ് ധാക്കൂർ പേട അഥവാ ധാർവാട്‌പേട .! ജോലി തേടിയുള്ള അസംഖ്യം പരീക്ഷണ എഴുത്തുകളുടെ ഭാഗമായി ഹൂബ്ലിയിൽ എത്തിയപ്പോഴാണ് ധാർവാർട് പേടയുടെ കൊതിപ്പിക്കുന്ന മണം കിട്ടി തുടങ്ങിയത്. ധാർവാർട് എംപിയും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് സിംഗ് ജോഷി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ ശേഷം പാർലമെന്റിൽ ധാർവാർട് പേട വിതരണം ചെയ്തതായി എവിടെയോ വായിച്ചത് ഓർമ്മയുണ്ട്.. പക്ഷെ ഭൗമശാസ്ത്ര പദവിയുള്ള ഈ കുഞ്ഞൻ പലഹാരത്തിനു പിറകിൽ ഒന്നേമുക്കാൽ നൂറ്റാണ്ടിന്റെ സമൃദ്ധമായ ഒരു ചരിത്രമുണ്ടെന്ന് അന്നറിഞ്ഞിരുന്നില്ല.. അറിഞ്ഞപ്പോഴോ പേടയുടെ മധുരത്തേക്കാൾ കൊതിപ്പിച്ചത് ആ ചരിത്രവും...
Content Highlights: Dharwad Peda originated from a devastating plague outbreak in the 19th century., Ram Ratan Singh Thakur migrated from Uttar Pradesh to Dharwad, Karnataka., The famous sweet is made entirely by hand without any machinery using milk and sugar., Babu Singh Thakur Peda has a legacy spanning nearly two centuries across six generations.