‘ചന്ദ്രയായി കല്യാണിയെ അല്ലാതെ മറ്റാരും മനസ്സിലുണ്ടായിരുന്നില്ല; ലോകയ്‌ക്കൊപ്പമുള്ള ഈ ഓണം സ്‌പെഷലാണ്’

മലയാളിപ്രേക്ഷകരില്‍ ആവേശം നിറച്ചുകൊണ്ട് 'ലോക: ചാപ്റ്റര്‍ വണ്‍-ചന്ദ്ര' എന്ന സിനിമ ചര്‍ച്ചയാകുമ്പോള്‍, സംവിധായകന്‍ ഡൊമിനിക് അരുണിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട പേരാണ് നടിയും ‘ലോക’യുടെ സഹ തിരക്കഥാകൃത്തുമായ ശാന്തി ബാലചന്ദ്രന്റേത്. ഫാന്റസിയും റിയലിസവും സമന്വയിക്കുന്ന തിരക്കഥയിലൂടെ ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനും പുതിയൊരു ലോകം തന്നെയാണ് തുറന്നിടുന്നത്. ഒരു സൂപ്പര്‍ഹീറോ ചിത്രം എന്നതിലുപരി വൈകാരികമായ ഒരനുഭവം കൂടി സിനിമ നല്‍കുന്നു.

കോട്ടയംകാരിയായ ശാന്തി 2017-ല്‍ ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ടൊവിനോ നായകനായ തരംഗം എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്കെത്തുന്നത്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റായും തിരക്കഥാകൃത്തായും സഹസംവിധായികയായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായുമൊക്കെ സിനിമാരംഗത്ത് സജീവസാന്നിധ്യമാണ് ശാന്തി. കഴിഞ്ഞ ദിവസം ‘ലോക’യുടെ വിജയത്തില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്ത ശാന്തിയുടെ കുറിപ്പ് വൈറലായിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതും മറക്കാനാവാത്തതുമായ ഈ ഓണക്കാലത്തെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ശാന്തി ബാലചന്ദ്രന്‍.

Content Highlights: Shanthi Balachandran on Lokah's success and her inspiring journey in cinema

Continue reading