'മിസ്സിസ് കേരള 2023' കോഴിക്കോട് ഓഡിഷന്‍ പൂര്‍ത്തിയായി

കോഴിക്കോട് നടന്ന ഓഡിഷനിൽ പങ്കെടുത്തവർ | ഫോട്ടോ: പി. ജയേഷ്
കോഴിക്കോട് നടന്ന ഓഡിഷനിൽ പങ്കെടുത്തവർ | ഫോട്ടോ: പി. ജയേഷ്

കോഴിക്കോട്: 'ചുങ്കത്ത് ജ്വല്ലറി- ഗൃഹലക്ഷ്മി മിസിസ് കേരള' കോഴിക്കോട് ഓഡിഷൻ പൂര്‍ത്തിയായി. കോഴിക്കോട് സീക്വീൻ ഹോട്ടലില്‍ നടത്തിയ മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കാളികളായി.


എന്തുകൊണ്ട് 'മിസ്സിസ് കേരള 2023' ആയി തിരഞ്ഞെടുക്കപ്പെടണം എന്നതിനെക്കുറിച്ച്  മത്സരാര്‍ഥികള്‍ സംസാരിച്ചു. വ്യവസായ സംരംഭകയും ഫാഷന്‍ ഡിസൈനറും സോളോ ട്രാവലറുമായ തനൂറ ശ്വേത മേനോന്‍, കോസ്റ്റ്യൂം ഡിസൈനര്‍ അര്‍ജുന്‍ വാസുദേവ്, മാതൃഭൂമി സബ് എഡിറ്റര്‍ അഞ്ജന ശശി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഓഡിഷനില്‍ തിരഞ്ഞടുക്കപ്പെട്ടവരുടെ വിവരങ്ങള്‍ പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.(Website: www.grihalakshmimrskerala.com )

കൊച്ചിയില്‍ ജൂലായ് 12-നും തിരുവനന്തപുരത്ത് 15-നും  ഓഡിഷന്‍ നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജൂലായ് 28-ന് കൊച്ചിയില് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടും. ആത്മവിശ്വാസം, പെരുമാറ്റം, അവതരണം, സ്‌റ്റൈൽ, അഭിലാഷം, നേട്ടങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ തീരുമാനിക്കുന്നത്.  

ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 50000 രൂപ, രണ്ടും മുന്നും സ്ഥാനക്കാർക്ക് 30000 , 20000  എന്നിങ്ങനെയാണ് സമ്മാനം.  

ചുങ്കത്ത് ജ്വല്ലറിയാണ് 'മിസിസ് കേരള'യുടെ പ്രസന്റിങ് പാര്‍ട്ണര്‍. സ്വയംവര സിൽക്സാണ് പ്രായോജകര്‍. ഡാസ്ലർ ഏറ്റേർണ കോസ്മറ്റിക് പാർട്ണറും ഗോൾഡ് വിന്നർ ഹെൽത്ത് പാർട്ണറുമാണ്. മിസ്സിസ് കേരളയുടെ ഹെയർ കെയർ പാർട്ണർ  മെഡിമിക്‌സും മെയ്ക് ഓവർ പാർട്ണർ അഷ്ടമുടിയുമാണ്. ചിറ്റിലപ്പള്ളി സ്‌ക്വയറാണ് ഫിനാലെ വെന്യു പാർട്ണർ.

Content Highlights: chungath jewellery grihalakshmi mrs kerala