നല്ല ലൈംഗികതയാണ് നല്ല സംഭാഷണങ്ങളേക്കാൾ പ്രധാനമെന്ന് വിക്കി കൗശൽ

വിക്കി കൗശൽ | PTI
വിക്കി കൗശൽ | PTI

ബോളിവു‍ഡിലെ മുൻനിര നായകനും ഡാൻസ് പെർഫോമൻസുകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കുന്ന നടനുമാണ് വിക്കി കൗശൽ. 'നല്ല ലൈംഗികതയോ നല്ല സംഭാഷണമോ' പ്രധാനമെന്നു ചോദിച്ചാൽ വിക്കി കൗശലിന്റെ ഉത്തരം നല്ല ലൈംഗികതയെന്നായിരിക്കും. ട്വിങ്കിൽ ഖന്നയും കജോളും അവതരിപ്പിക്കുന്ന 'ടൂമച്ച്' എന്ന ഷോയിലാണ് വിക്കി തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. സെലിബ്രിറ്റികൾ തങ്ങളുടെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തുന്ന ഒരു റാപ്പിഡ്-ഫയർ ഗെയിം ഷോയിലുണ്ട്. ഇതിൽ നല്ല സംഭാഷണത്തേക്കാൾ പ്രധാനമാണോ നല്ല ലൈംഗികത എന്ന് കജോൾ ചോദിച്ചു. വിക്കി ആത്മവിശ്വാസത്തോടെ 'അതെ' എന്നെഴുതിയ ഭാഗത്തേക്ക് നടന്നു നീങ്ങുകയും, നോക്കൂ, സംസാരമൊക്കെ പിന്നീട് നടക്കുമല്ലോ എന്ന് തമാശയായി പറയുകയും ചെയ്തു. ഇതുകേട്ട് സെറ്റിലുണ്ടായിരുന്ന എല്ലാവരും കൈയടിച്ചു.

വിക്കിയും കൃതി സനോനുമാണ് ഏറ്റവും പുതിയ എപ്പിസോഡിൽ അതിഥികൾ. പുതിയ ഷോയുടെ പ്രൊമോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഷോയിൽ വിക്കി വളരെ ഔപചാരികമായി പെരുമാറുന്നുവെന്ന് ട്വിങ്കിൾ തമാശയായി പറയുന്നുണ്ട്. 'ചെറുപ്പക്കാരികളായ പെൺകുട്ടികളെ' എങ്ങനെയാണ് അഭിവാദ്യം ചെയ്യുന്നതെന്നും താരത്തോടു ചോദിക്കുന്നു. ഒരു നിമിഷം പോലും വൈകാതെ വിക്കി തമാശ കലർത്തി മറുപടി നൽകി, ഞാൻ യുവതികളുടെ കാലിൽ തൊട്ട് വന്ദിക്കാറുണ്ട്. കാലിൽ തൊട്ടാൽ അടി കിട്ടുമെന്ന് കൃതി അപ്പോൾ തന്നെ തിരിച്ചടിച്ചു.

സംഭാഷണത്തിനിടെ കൃതിയുടെ പ്രണയ ജീവിതത്തെപ്പറ്റിയും ചോദ്യങ്ങളുണ്ടായി. കാമുകനെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രണയം സ്ഥിരീകരിച്ച കൃതി അദ്ദേഹം സിനിമ ഇൻഡസ്ട്രിയിൽ നിന്നുള്ള ആളല്ലെന്നും പറഞ്ഞു. തനിക്കയാളുടെ പേരറിയാമെന്നും പക്ഷേ കൃതി പറയാത്തതുകൊണ്ട് അത് പറയാനാവില്ലെന്നും കജോളും പ്രതികരിച്ചു. യുകെ ആസ്ഥാനമായുള്ള വ്യവസായി കബീർ ബാഹിയയുമായി കൃതി പ്രണയത്തിലാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' എന്ന ചിത്രത്തിൽ രൺബീർ കപൂറിനും ആലിയ ഭട്ടിനുമൊപ്പമാണ് വിക്കി കൗശൽ അടുത്തതായി വെള്ളിത്തിരയിലെത്തുക. ധനുഷും കൃതിയും പ്രധാന വേഷങ്ങളിലെത്തുന്ന 'തേരേ ഇഷ്ക് മേം' എന്ന ചിത്രം ഈമാസം അവസാനം പുറത്തിറങ്ങും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Vicky Kaushal reveals his surprising answer when asked if sex or conversation is more important. Watch the `Toon` show clip