യഷ് ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത് ഒരേയൊരാളെ മാത്രം; അതിനു കാരണമിതാണ്‌

യഷ്, രാധിക പണ്ഡിറ്റ് | Instagram
യഷ്, രാധിക പണ്ഡിറ്റ് | Instagram

റോക്കിയായി കടന്നുവന്ന് കന്നടപ്രേക്ഷകരുടെ മനംകവർന്ന താരമാണ് യഷ് (Yash). കെ.ജി.എഫ് എന്ന സിനിമയിലെ റോക്കി ഭായി ആയപ്പോൾ അദ്ദേഹത്തിന്റെ റേഞ്ച് തന്നെ മാറി. ഏറ്റവും വിലപിടിപ്പുള്ള പാൻഇന്ത്യൻ താരങ്ങളിലൊരാളായി യഷ്.

ഏറെ പ്രതീക്ഷയോടെ സിനിമാലോകം ഉറ്റുനോക്കുന്ന രാമായണ, ടോക്‌സിക് എന്നീ സിനിമകളാണ് അദ്ദേഹത്തിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലും ഒട്ടേറെ ആരാധകരുണ്ട് താരത്തിന്. 14.5 ദശലക്ഷം പേരാണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. എന്നാൽ യഷിന്റെ ഫോളോയിങ് ലിസ്റ്റിൽ ഒരാളേയുള്ളൂ, അത് നടിയും അദ്ദേഹത്തിന്റെ ഭാര്യയുമായ രാധിക പണ്ഡിറ്റാണ്.

Content Highlights: Yash shared that Radhika Pandit is his only friend and strongest support system. Radhika entered his life during his struggling days before he became a star

Continue reading