മകന് രാം ഖാനെന്ന് പേരിടാനാഗ്രഹിച്ചു, പക്ഷേ ഭാര്യക്ക് വേറെ പദ്ധതിയായിരുന്നു-വെളിപ്പെടുത്തി സൊഹൈൽ ഖാൻ

നടനും സൽമാൻ ഖാന്റെ സഹോദരനുമായ സൊഹൈൽ ഖാനും മുൻഭാര്യ സീമ സജ്ദേഹും വളരെ അടുത്ത സൗഹൃദം പുലർത്തുന്നവരാണ്. വിവാഹമോചനശേഷവും (after divorce) കുട്ടികളുടെ കാര്യം ഇരുവരും ഒന്നിച്ചാണ് നോക്കുന്നത്. പ്രൈം വീഡിയോയിലെ 'അലയൻസ്' റിയാലിറ്റി ഷോയിൽ സൊഹൈലും സീമയും ഒന്നിച്ച് വേദി പങ്കിട്ടിരുന്നു. മൂത്ത മകൻ നിർവാണിന് പേരിടുന്നതു സംബന്ധിച്ച ഹൃദയസ്പർശിയായ അനുഭവം പരിപാടിയിൽ സൊഹൈൽ പങ്കുവെച്ചു.
ആദ്യത്തെ കുട്ടിക്ക് രാം ഖാൻ എന്ന് പേരിടാൻ താൻ ഒരിക്കൽ ആഗ്രഹിച്ചിരുന്നതായി സൊഹൈൽ വെളിപ്പെടുത്തി. "സീമ നിർവാണിനെ ഗർഭം ധരിച്ചപ്പോൾ, ഞങ്ങൾ തമാശയായി തീരുമാനിച്ചു, ആൺകുട്ടിയാണെങ്കിൽ പേരിടുന്നത് ഞാനായിരിക്കും, പെൺകുട്ടിയാണെങ്കിൽ അവളായിരിക്കും. ഞാനെന്റെ മകന് രാം എന്ന് പേരിടാൻ ആഗ്രഹിച്ചു. രാം ഖാൻ. ഞങ്ങൾ അങ്ങനെ മതസൗഹാർദ്ദപരമായിട്ടാണ് ചിന്തിക്കുന്നത്," സൊഹൈൽ പറഞ്ഞു. എങ്കിലും അവസാനതീരുമാനം സീമയുടേതായിരുന്നു.
"പ്രസവശേഷം ഓർമ വീണ്ടെടുത്തപ്പോൾ, സീമയ്ക്ക് മറ്റൊരു പേര് മനസ്സിൽ തോന്നി. ഡോക്ടർ പറഞ്ഞു ആൺകുട്ടിയാണെന്ന്, അങ്ങനെ ഞാൻ മുറിയിലേക്ക് കടന്നു. അവളല്പം മയക്കത്തിലായിരുന്നു, എന്നെ നോക്കിച്ചോദിച്ചു, 'നിർവാൺ എങ്ങനെയുണ്ട്?' അവൾ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് പേര് മാറ്റണമെന്ന് തോന്നിയില്ല," അദ്ദേഹം ഓർത്തെടുത്തു.
സീമ റിയാലിറ്റി ഷോയുടെ ഭാഗമായതുതൊട്ട്, സൊഹൈൽ തന്റെ മുൻ ഭാര്യയോടുള്ള സ്നേഹവും ബഹുമാനവും തുറന്നു പ്രകടിപ്പിച്ചിരുന്നു. ഷോയിലേക്ക് അവരെ സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, "ഞാൻ ഈ സുന്ദരിയായ സ്ത്രീയോടൊപ്പം 25 വർഷം ജീവിച്ചു. എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു എന്ന് ദേശീയ ടെലിവിഷനിൽ സമ്മതിക്കട്ടെ."
2022-ലാണ് സൊഹൈലും സീമയും വേർപിരിഞ്ഞത്. സൗഹൃദം തുടരുകയും ചെയ്തു. ഒരിക്കൽ ഒരഭിമുഖത്തിൽ സൊഹൈൽ പറഞ്ഞതിങ്ങനെയാണ്. "ഞങ്ങൾ പരസ്പരം കാര്യങ്ങളിൽ ഇടപെടാറില്ല. കുട്ടികൾ ഒരുമിക്കുമ്പോൾ ഞങ്ങൾ ഒരുമിച്ചെത്തും. രണ്ട് മക്കളും എന്നോടൊപ്പം താമസിക്കുന്നു, അതിനാൽ അവരെ കാണാൻ അവൾ ആഴ്ചയിൽ മൂന്നോ നാലോ തവണ വരെ വീട്ടിൽ വരുന്നു. ഞാൻ താക്കോലുകൾ അവർക്ക് നൽകിയിട്ടുണ്ട്, എപ്പോൾ വേണമെങ്കിലും വരാം. സൗഹൃദം തുടരുന്നത് നല്ലതാണ്. ഇല്ലെങ്കിൽ അത് കുട്ടികൾക്ക് സമ്മർദ്ദമുണ്ടാക്കും. അവർക്ക് രണ്ടിടത്തുനിന്നും നല്ലത് കിട്ടുമെന്ന് ഞങ്ങളവരോട് പറഞ്ഞിട്ടുണ്ട്."
1998-ലാണ് സീമയും സൊഹൈലും വിവാഹിതരായത്. സീമ ഇപ്പോൾ വിക്രം അഹൂജയുമായി പ്രണയത്തിലാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sohail Khan reveals he intended to name his son Ram Khan., Seema Sajdeh chose the name Nirvaan after childbirth., The couple maintains a respectful co-parenting relationship post-divorce., Sohail expresses regret and respect for Seema on the reality show Alliance., The show has helped the former couple reconnect and bridge their communication gap.