അടുത്ത സിനിമ കാമുകനൊപ്പമെന്ന് ശ്രദ്ധ കപൂർ; സോഷ്യൽമീഡിയയുടെ സ്‌നേഹം പിടിച്ചുപറ്റി അവരുടെ വീഡിയോ

ഇക്കഴിഞ്ഞ ദിവസമാണ് മുംബൈ കോഫി ഫെസ്റ്റിവലിൽനിന്നുള്ള നടി ശ്രദ്ധ കപൂറിന്റെ വീഡിയോ വൈറലായത്. കാമുകൻ രാഹുൽ മോദിക്കൊപ്പം കാപ്പി രുചിക്കുകയും ലഘുഭക്ഷണം കഴിക്കുകയും ചെയ്യുന്ന വീഡിയോയിരുന്നുവത്. എന്നാൽ, ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയത് മറ്റൊന്നാണ്. രാഹുലിന്റെ വായിലേക്ക് ശ്രദ്ധ ഭക്ഷണം വെച്ചുകൊടുക്കുന്ന രംഗമാണത്. പിന്നാലെ സൂപ്പർ ക്യൂട്ട്, എ മാച്ച് മെയ്ഡ് ഇൻ ഹെവൻ, ലവ്‌ലി ബോണ്ടിങ് എന്നിങ്ങനെ ആരാധകർ കമന്റുകളുമായെത്തി.
കുറച്ചുനാളായി ഒട്ടുമിക്ക സ്വകാര്യചടങ്ങുകളിലും ശ്രദ്ധയും രാഹുലും ഒരുമിച്ചാണെത്താറുള്ളത്. ജാംനഗറിൽ നടന്ന അനന്ത് അംബാനി-രാധിക മെർച്ചെന്റ് പ്രീ-വെഡിങ് ആഘോഷങ്ങളിലും ഇരുവരും ഒരുമിച്ചാണെത്തിയത്. അതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പുറത്തുവന്നതും. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയായിരുന്നു കുറച്ചുകാലം ശ്രദ്ധയുടെ ഫോൺ വാൾപേപ്പർ. അതും പാപ്പരാസികൾ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
പിന്നാലെ കോസ്‌മോപൊളിറ്റനു നൽകിയ അഭിമുഖത്തിൽ താൻ പ്രണയത്തിലാണെന്ന് ശ്രദ്ധ തുറന്നുപറഞ്ഞിരുന്നു. പങ്കാളിയുടെ പേര് പരാമർശിച്ചിരുന്നില്ല. എങ്കിലും അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനും സിനിമ കാണാനും യാത്ര ചെയ്യാനും ഇഷ്ടമാണെന്നാണ് ശ്രദ്ധ പറഞ്ഞത്. അദ്ദേഹം ഉള്ളിടത്തോളം മറ്റാരെയും തനിക്ക് ആവശ്യമില്ലെന്നും ശ്രദ്ധ വെളിപ്പെടുത്തി.
Cuties🧿❤️#ShraddhaKapoor #RahulMody pic.twitter.com/cSd2Ddle6r
— 𝙍𝙖𝙮𝙖🎀 (@prettyyylilac) December 1, 2025
തിരക്കഥാകൃത്തും അസിസ്റ്റന്റ് ഡയറക്ടറുമാണ് രാഹുൽ. കാർത്തിക് ആര്യൻ അഭിനയിച്ച 'പ്യാർ കാ പഞ്ച്‌നാമ 2', റൺബീർ കപൂർ-ശ്രദ്ധ എന്നിവർ അഭിനയിച്ച 'തു ജൂത്തി മേം മക്കാർ' തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 'തു ജൂത്തി മേം മക്കാർ' എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് രാഹുലും ശ്രദ്ധയും പ്രണയത്തിലാവുന്നത്.
ഫിലിം ആന്റ് ടെലിവിഷൻ കോഴ്‌സ് പഠിക്കാൻ ചേർന്ന രാഹുൽ അത് പൂർത്തിയാക്കിയില്ല. അതിനിടെ ഫിലിം സെറ്റുകളിൽ ഇന്റേൺ ആയി ജോലി ചെയ്തുതുടങ്ങി. പതുക്കെ അസോസിയേറ്റായി, വൈകാതെ തിരക്കഥാരചനയിലേക്കും തിരിഞ്ഞു. ബിസിനസ് കുടുംബത്തിൽ അംഗമായ അദ്ദേഹം, ആ പാത പിന്തുടരാൻ താത്പര്യമില്ലാതെയാണ് സിനിമയിലേക്ക് തിരിഞ്ഞത്.
അതിനിടെ തന്റെ അടുത്ത സിനിമ രാഹുലിനൊപ്പമായിരിക്കുമെന്ന് കുറച്ചു ദിവസം മുമ്പാണ് ശ്രദ്ധ പ്രഖ്യാപിച്ചത്. ''അടുത്ത സിനിമ രാഹുലിനൊപ്പമാണ്. കുറച്ചുകഴിഞ്ഞാൽ അതിനെക്കുറിച്ച് വിശദമായി പറയാം'', എന്നാണ് അന്ന് ശ്രദ്ധ പറഞ്ഞത്. 'സ്ത്രീ 2'-ലാണ് ശ്രദ്ധ അവസാനമായി അഭിനയിച്ചത്. റിലീസാവാനിരിക്കുന്നത് 'ഈത്ത'യാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shraddha Kapoor and boyfriend Rahul Modi share adorable moments at a coffee festival. Fans shower love on their sweet interactions