ഒളിവിൽ പോവുകയാണെന്ന് രശ്മികയും വിജയും, ആഘോഷങ്ങൾ അവസാനിച്ചു

വിവാഹശേഷം, രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ചേർന്ന് ഹൈദരാബാദിലെ താജ് കൃഷ്ണയിൽ സുഹൃത്തുക്കൾക്കായി ഗംഭീരസ്വീകരണം ഒരുക്കിയിരുന്നു. ആഘോഷങ്ങൾക്കിടെ പാപ്പരാസികളുമായി വിജയ് നടത്തിയ സംഭാഷണം വൈറലാവുകയാണ്.
താനും രശ്മികയും ആഘോഷങ്ങളെല്ലാം അവസാനിപ്പിച്ചശേഷം ഒളിവിൽ പോകാൻ ആഗ്രഹിക്കുന്നുവെന്നാണ് വിജയ് പറഞ്ഞത്. വിവാഹ സൽക്കാര (virosh) വസ്ത്രങ്ങളിൽ തിളങ്ങി നിൽക്കുന്ന രശ്മികയുടെയും വിജയുടെയും ചിത്രങ്ങൾ പകർത്താൻ കാത്തിരിക്കുകയായിരുന്നു പാപ്പരാസികൾ. ശേഷം ഇടത്, വലത്, നടുവെ എന്നിങ്ങനെ പോസ് ചെയ്യാൻ അവർ ആവശ്യപ്പെടുന്നതിനിടെയാണ് വിജയുടെ കമന്റെത്തിയത്.
"ആഘോഷങ്ങൾ അവസാനിപ്പിച്ച് ഇനി അണ്ടർഗ്രൗണ്ടിലേക്ക് പോയി ശാന്തമായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നന്ദി." എന്നായിരുന്നു വിജയ് പറഞ്ഞത്. കളിയായി ഉറങ്ങുന്ന ആംഗ്യവും കാണിച്ചു. ഇതുകേട്ട് പാപ്പരാസികൾ (paparazzi) വലിയ ആരവമുയർത്തി. രശ്മികയും ഇതുകേട്ട് പൊട്ടിച്ചിരിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആഘോഷങ്ങളും പപ്പാരാസി ശ്രദ്ധയും കാരണം തങ്ങൾ എത്രത്തോളം തിരക്കായിരുന്നു എന്നതിനെപ്പറ്റിയുള്ള നടന്റെ സത്യസന്ധമായ തുറന്നുപറച്ചിലായിരുന്നു ഇതെന്ന് പലരും അനുമാനിച്ചു. രശ്മികയും വിജയിയും വിവാഹശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് ഉദയ്പൂർ വിമാനത്താവളത്തിലായിരുന്നു. വിവാഹശേഷം ഇരുവരും തിരുമല തിരുപ്പതി ദേവസ്ഥാനം ക്ഷേത്രത്തിൽ ദർശനം നടത്തി. ഭക്തർക്ക് മധുരം വിതരണം ചെയ്തു.
തെലങ്കാനയിലെ തൻ്റെ പൂർവ്വിക ഗ്രാമവും രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും സന്ദർശിച്ചു. തുമ്മൻപേട്ട് ഗ്രാമത്തിലേക്കാണ് അവർ പോയത്. തുമ്മൻപേട്ടിലെ പുതുതായി നിർമ്മിച്ച വീട്ടിൽ ദമ്പതികൾ സത്യനാരായണ സ്വാമി വ്രതവും ഗൃഹപ്രവേശന പൂജയും നടത്തി. ഹൈദരാബാദിൽ ആരാധകരുമായി കൂടിക്കാഴ്ച നടത്തുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്തു. വിവാഹാനന്തര ആഘോഷങ്ങളുടെ ഭാഗമായി, രശ്മികയും വിജയിയും രാജ്യവ്യാപകമായ അന്നദാനം, വിവിധ നഗരങ്ങളിലും ക്ഷേത്രങ്ങളിലും മധുരവിതരണം എന്നിവയും ഒരുക്കിയിരുന്നു. ഹൈദരാബാദിൽ വെച്ച് ഇരുവരും തെലുങ്ക് മാധ്യമപ്രവർത്തകരെയും കണ്ടിരുന്നു.
ദൈവമേ, എന്തു നല്ല ജോഡിയാണ്. നമ്മുടെ സംസ്കാരത്തിന്റെ വലിയ മൂല്യങ്ങളിൽ വേരൂന്നിയ ലാളിത്യം എന്ന് ഇതിനെയാണ് പറയുന്നത്, രശ്മികയുടെ മുഖത്ത് യഥാർത്ഥ സന്തോഷം കാണാം എന്നിങ്ങനെ നീളുന്നു വീഡിയോക്ക് താഴെ സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay Deverakonda humorously stated he and Rashmika plan to 'go underground' after their wedding celebrations., The couple received positive reactions from fans for their simplicity and traditional values., Their post-wedding schedule included visits to Tirumala Tirupati temple and their ancestral village., They also conducted a Griha Pravesh puja and organized nationwide Annadanam (food donation).