മകൾ ഉപാസനയെപ്പോലെ, ആദ്യമായി കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തി രാംചരൺ

ഉപാസനയും രാംചരണും മകളുമായി | Instagram
ഉപാസനയും രാംചരണും മകളുമായി | Instagram

തെലുങ്ക് നടൻ രാം ചരണും ഭാര്യ ഉപസന കാമിനേനിയും ആദ്യമായി അവരുടെ മകൾ ക്ലിൻ കാരയുടെ മുഖം ആരാധകർക്കുമുമ്പിൽ വെളിപ്പെടുത്തി. 2023 ജൂണിലായിരുന്നു മകളുടെ ജനനം, കുഞ്ഞിന്റെ മൂന്നാം ജന്മദിനത്തിലാണ് ആദ്യചിത്രം ദമ്പതികൾ പങ്കുവെച്ചത്. രാം ചരണിന്റെയും ഉപസനയുടെയും കൈകളിലിരുന്ന് ക്യാമറയിലേക്ക് നോക്കിച്ചിരിക്കുന്ന ക്ലിൻ കാരയെ ആരാധകർ ഏറ്റെടുത്തു. നീല വസ്ത്രങ്ങളായിരുന്നു മൂവരുടെയും വേഷം. Happy Birthday KlinKaara our precious little one എന്നാണ് ചിത്രത്തിന് നൽകിയ അടിക്കുറുപ്പ്. സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതും സെലിബ്രിറ്റികളിൽ നിന്നും ആരാധകരിൽ നിന്നുമുള്ള പ്രതികരണങ്ങളെത്തി.

വളരെ സുന്ദരി, കൃത്യമായി അമ്മയെപ്പോലെ തോന്നുന്നു, അച്ഛന്റെ ജീനുകളേയില്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ. ജനിച്ചതു മുതൽ രാം ചരണും ഉപസനയും അവരുടെ മകളുടെ സ്വകാര്യതയിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. ഏകദേശം മൂന്നു വർഷത്തോളം, നിരന്തരമായ മാധ്യമ ശ്രദ്ധയിൽ നിന്നും പൊതു പരിപാടികളിൽ നിന്നും മകളുടെ മുഖം മറയ്ക്കാൻ അവർ ശ്രദ്ധിച്ചു.

"ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരിടമാണ്, ചില സംഭവങ്ങൾ ഞങ്ങളെ മാതാപിതാക്കളെന്ന നിലയിൽ ഭയപ്പെടുത്തുന്നു, എന്നാൽ ഞങ്ങൾ ഒരു കുട്ടിക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകാനും ആഗ്രഹിക്കുന്നു. വിമാനത്താവളത്തിൽ പോകുമ്പോൾ അവളുടെ മുഖം മറയ്ക്കുന്നത് പോലുള്ള കാര്യങ്ങൾ,  അമ്മയ്ക്കും കുഞ്ഞിനും അച്ഛനും ചുറ്റുമുള്ള എല്ലാവർക്കും അത് വലിയൊരു ടാസ്കാണ്. ഞങ്ങൾ ശരിയായ കാര്യമാണോ ചെയ്യുന്നതെന്ന് എനിക്കറിയില്ല, പക്ഷേ ഇപ്പോൾ ഞങ്ങൾ സന്തോഷവാന്മാരാണ്" -ഉപാസന ഒരിക്കൽ പറഞ്ഞു.

ടൈംസ് നൗവിന് നൽകിയ സമീപകാല അഭിമുഖത്തിൽ, കുട്ടികളുമായി വളരെ അടുത്തുനിൽക്കുന്ന പിതാവാണ് താനെന്നാണ് രാംചരൺ പറഞ്ഞത്. അതേസമയം ഉപസനയെ വീട്ടിലെ "ബോസ്" എന്നും രാംചരൺ വിശേഷിപ്പിച്ചു. 

2026 ജനുവരി 31- ന് ദമ്പതികൾ വീണ്ടും മാതാപിതാക്കളായി, ഇരട്ടക്കുട്ടികളായ മകനും മകളുമാണ് ദമ്പതികൾക്ക് പിറന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ram Charan and Upasana revealed daughter Klin Kaara's face on her 3rd birthday., The couple welcomed twins, Shivram and Anveera Devi, in January 2026., The family shared a viral photo dressed in matching blue outfits., The couple previously maintained strict privacy regarding their children's faces., Ram Charan's recent film Peddi achieved a massive Rs 400 crore box-office success.