‘കുടുംബങ്ങളുടെ സമ്മതം പ്രധാനം, എല്ലാവരും ഒപ്പമുണ്ടെങ്കിൽ..’ ധനുഷുമായുള്ള ഡേറ്റിങ് റൂമറിനിടെ മൃണാൾ

ധനുഷ്, മൃണാൾ താക്കൂർ | PTI
ധനുഷ്, മൃണാൾ താക്കൂർ | PTI

നടി മൃണാൾ താക്കൂറും ധനുഷും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. തനിക്ക് ശരിയായ പങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് തുറന്നുപറയുകയാണ് മൃണാൾ ഇപ്പോൾ.  അറേഞ്ച്ഡ് മാരേജിനോട് തനിക്ക് തുറന്ന സമീപനമാണെന്നും ഒരു അഭിമുഖത്തിൽ മൃണാൾ പറഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള പദ്ധതികൾ മാതാപിതാക്കളുടെ മനസ്സിലെ സ്വപ്നമാണെന്നും വിവാഹ മണി എപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ടെന്നും മൃണാൾ വെളിപ്പെടുത്തി.

വീട്ടിൽ നിന്ന് അച്ഛൻ അടുത്തിടെ മൃണാളിനോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടിരുന്നുവത്രേ. മകൾക്ക് പറ്റിയ നല്ലൊരാളെ കണ്ടെത്താമോയെന്ന് അച്ഛന്റെ സഹോദരിയോട് വിളിച്ചു ചോദിക്കാൻ താനാവശ്യപ്പെട്ടെന്നും മൃണാൾ പറഞ്ഞു. "അച്ഛൻ ചോദിച്ചു, 'ആരാണ് അയാൾ?' ഞാൻ പറഞ്ഞു, 'അതുതന്നെ, ആരാണ് അയാൾ?' നിങ്ങളെൻ്റെ അടുത്ത് ഇത് ചോദിക്കുമ്പോൾ, ഞാൻ എന്തു പറയണം? ഇത് എല്ലാ വീടുകളിലെയും കഥയാണ്" അവർ പറഞ്ഞു.

വിവാഹത്തെ താൻ ഒട്ടും ഭയക്കുന്നില്ലെന്നും നടി സൂചിപ്പിച്ചു. പക്ഷെ യഥാർഥത്തിൽ തനിക്ക് അനുയോജ്യരായ വ്യക്തികളില്ല. വിവാഹം കഴിക്കണമല്ലോയെന്ന് കരുതി മാത്രം ചെയ്യേണ്ട ഒന്നല്ല ഇത്. ഇപ്പോൾ കൂട്ടുകാർ പോലും ആളുകളെ പരിചയപ്പെടുത്തുന്നുണ്ട്. ഏത് രീതിയിലുള്ള ബന്ധമായാലും, സ്നേഹബന്ധമായാലും വിവാഹമായാലും, രണ്ടുപേർ പരസ്പരം ഇഷ്ടപ്പെടുകയും ഒരുമിക്കുകയും ചെയ്താൽ അതാണ് പ്രധാനം; അല്ലെങ്കിൽ ഒന്നും ഫലിക്കില്ലെന്നും അവർ പറഞ്ഞു.

പങ്കാളികൾ തമ്മിൽ ബന്ധം സ്ഥാപിക്കുന്നതിനപ്പുറം, 
കുടുംബങ്ങളുടെയും സമ്മതം പ്രധാനമാണെന്നും മൃണാൾ വിശ്വസിക്കുന്നു. "വിവാഹം എന്നത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം മാത്രമല്ല, അത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധമാണ്. എല്ലാവരും ഒപ്പമുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് ആയിക്കൂടാ?" മൃണാൾ പറഞ്ഞവസാനിപ്പിച്ചു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Mrunal Thakur opens up about her views on arranged marriage and finding a partner. Read her candid thoughts on love, family, and weddings amidst dating buzz with Dhanush.