57-കാരി ജെന്നിഫർ ലോപസും 47-കാരൻ ബ്രെറ്റ് ഗോൾഡ്‌സ്റ്റീനും പ്രണയത്തിൽ?

പോപ് താരം ജെന്നിഫർ ലോപസും നടൻ ബ്രെറ്റ് ഗോൾഡ്‌സ്റ്റീനും 'ഓഫീസ് റോമാൻസ്' എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചിരുന്നു. ഇപ്പോഴിതാ സെറ്റിനപ്പുറത്തേക്കും ഇരുവരുടെ സ്ക്രീൻ കെമിസ്ട്രി വളർന്നുവെന്നാണ് വിവരം. 'പേജ് സിക്സ്' റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇവർ കൂടെക്കൂടെ പരസ്പരം കാണുന്നുണ്ട്. എങ്കിലും ബന്ധം പ്രാരംഭ ഘട്ടത്തിൽ മാത്രമാണെന്നാണ് സൂചന. 'കാഷ്വൽ റിലേഷൻഷിപ്പ്' എന്നാണ് ഇരുവരുടെയും ബന്ധത്തെ അടുത്ത വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്.

ഒക്ടോബർ 16-ന് ലോസ് ഏഞ്ചൽസിലെ ഒരു പാർട്ടിയിൽ ജെന്നിഫറും ബ്രെറ്റും ഒരുമിച്ചെത്തി ഒന്നിച്ചുതന്നെ മടങ്ങുകയും ചെയ്തിരുന്നു. റിപ്പോർട്ട് പ്രകാരം, 57 കാരിയായ ലോപസും 46 കാരനായ ഗോൾഡ്‌സ്റ്റീനും ഒരേ കാറിലാണ് യാത്ര ചെയ്തത്, അതേസമയം, പരിപാടിയിലേക്ക് വെവ്വേറെയാണ് പ്രവേശിച്ചത്. പാർട്ടികളിൽ പങ്കെടുക്കുന്നതും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതുമാണ് അവരുടെ പൊതുവായ താൽപ്പര്യങ്ങളെന്ന് ചിലർ പറയുന്നു. "പുറത്തിറങ്ങുമ്പോഴെല്ലാം മുഖത്ത് ഗൗരവഭാവമുണ്ടായിരുന്ന മുൻ ഭർത്താവ് ബെൻ അഫ്‌ലക്കിൽ നിന്ന് വ്യത്യസ്തനാണ് ബ്രെറ്റെ’’ന്നും ചില വൃത്തങ്ങൾ പറയുന്നു.

ഇക്കൊല്ലം ആദ്യം മുതലാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഊഹാപോഹങ്ങളുണ്ടായത്. 'ഓഫീസ് റോമാൻസ്' സിനിമയുടെ ചിത്രീകരണ വേളയിൽ ഇരുവരും തങ്ങളുടെ ബന്ധം പ്രൊഫഷണലായി നിലനിർത്തി. ചിത്രീകരണം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ്, 'ഓ, മേരി!' എന്ന ബ്രോഡ്‌വേ പ്രകടനത്തിൽ പങ്കെടുക്കാനും ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

ഒക്ടോബറിൽ ആൻഡി കോഹന്റെ 'വാച്ച് വാട്ട് ഹപ്പൻസ് ലൈവ്' എന്ന പരിപാടിയിൽ പങ്കെടുക്കവെ ലോപസ് തന്റെ കോ-സ്റ്റാറിന്റെ ചുംബന മികവിനെ പ്രശംസിച്ചതോടെ ചർച്ചകൾക്ക് ചൂടുപിടിച്ചു. "ഞാൻ അടുത്തിടെ ബ്രെറ്റ് ഗോൾഡ്‌സ്റ്റീനൊപ്പം ഒരു സിനിമ ചെയ്തു, അദ്ദേഹം ഏറ്റവും നന്നായി ചുംബിക്കുന്നയാളാണെന്ന് ഞാൻ പറയും,"- അവർ പറഞ്ഞു.

അതേസമയം, സിനിമയുടെ പ്രൊമോഷനിടെ ഡേറ്റിങ് ഗോസിപ്പുകൾ ഇരുവരും തള്ളിക്കളഞ്ഞിരുന്നു. "ആരെങ്കിലുമൊത്ത് എന്നെ കാണുമ്പോഴോ ഒരുമിച്ച് ജോലി ചെയ്യുമ്പോഴോ അവരെന്നെ ആ വ്യക്തിയുമായി ചേർത്തുക്കെട്ടാൻ ശ്രമിക്കാതിരുന്നിട്ടില്ല"- ലോപസ് പറഞ്ഞു. ഡേറ്റിങ്ങിലാണോയെന്ന നേരിട്ടുള്ള ചോദ്യത്തിന് "ഡേറ്റിങ്ങിലല്ല" എന്ന് ലോപസും, "ശരിയാണ്" എന്ന് ഗോൾഡ്‌സ്റ്റീനും മറുപടി നൽകി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Jennifer Lopez and Brett Goldstein are reportedly casually dating after starring in Office Romance., The rumored couple was recently spotted arriving together at a Los Angeles party.