അനിരുദ്ധും ആൻഡ്രിയയും ചുംബിക്കുന്ന ചിത്രം പുറത്തുവന്നു; സ്ത്രീകളെ ചുംബിക്കുന്നത് ഫോട്ടോ എടുക്കുന്ന ആളല്ലെന്ന് അനിരുദ്ധ്

ആൻഡ്രിയ ജെറമിയ, അനിരുദ്ധ് രവിചന്ദർ, കാവ്യ മാരൻ | Instagram
ആൻഡ്രിയ ജെറമിയ, അനിരുദ്ധ് രവിചന്ദർ, കാവ്യ മാരൻ | Instagram

നവംബർ 10,11 തീയതികളിലാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും (Anirudh Ravichander and Kavya Maran Wedding) തമ്മിലുള്ള വിവാഹം. ഗ്രീസിൽവെച്ച് നടക്കുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിൽ വളരെ അടുപ്പമുള്ളവർ മാത്രമാണ് പങ്കെടുക്കുക. അതിനായി അനിരുദ്ധിന്റെ ബന്ധു കൂടിയായ രജനീകാന്ത്, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തുടങ്ങിയവർ ഗ്രീസിലേക്ക് പോയിരുന്നു. അവർ ഗ്രീസിലേക്ക് യാത്ര തിരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും നേരത്തെ വൈറലായിരുന്നു.

2025 നവംബറിലാണ് ന്യൂയോർക്ക് സിറ്റിയിലൂടെ അനിരുദ്ധും കാവ്യയും നടന്നുപോകുന്ന ചിത്രങ്ങൾ പുറത്തുവന്നത്. അതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നതും. അതിനോട് ഇരുവരും പ്രതികരിച്ചതേയില്ല. അതിനിടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് തമാശയോടെയാണ് അനിരുദ്ധ് പ്രതികരിച്ചത്, ''വിവാഹമോ, ചിൽ ഔട്ട് ഗയ്‌സ്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തൂ...''

Content Highlights: Inside Anirudh Ravichander's Shocking Relationship History starting with andrea jeremiah to jonita gandhi

Continue reading