ഇമ്രാൻ ഖാനും രേഖയും പ്രണയത്തിലായിരുന്നു, അമ്മ പുഷ്പവല്ലി ജ്യോത്സ്യനെപ്പോലും സമീപിച്ചു

ഇമ്രാൻ ഖാൻ, രേഖ | AFP, AP
ഇമ്രാൻ ഖാൻ, രേഖ | AFP, AP

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, റാവൽപിണ്ടിയിലെ ജയിലിൽ വെച്ച് കൊല്ലപ്പെട്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. കുടുംബത്തിന്റെ ആവശ്യത്തിൽ കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഇതുവരെ പാക് സർക്കാരിനായിട്ടില്ല. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനും വളരെ മുമ്പ്, ഇമ്രാൻ ഖാൻ ലോകം ആഘോഷിച്ച ക്രിക്കറ്റ് താരമായിരുന്നു. ക്രിക്കറ്റിലൂടെ അന്താരാഷ്ട്രതലത്തിൽ പേരെടുത്ത ഇമ്രാൻ, സ്ത്രീകളുടെ ആരാധ്യപുരുഷൻ കൂടിയായിരുന്നു. ക്രിക്കറ്റുപോലെത്തന്നെ, പ്രണയങ്ങളുടെയും വിവാഹങ്ങളുടെയും പേരിലും ഇമ്രാൻ ഖാന്റെ വ്യക്തിജീവിതം വാർത്തകളിൽ നിറഞ്ഞു. ബോളിവുഡ് സൂപ്പർതാരം രേഖയുമായി ഇമ്രാൻ ഖാൻ പ്രണയത്തിലായിരുന്നു എന്നൊരു അഭ്യൂഹം അക്കാലത്ത് പ്രചരിച്ചിരുന്നു.

പ്രണയങ്ങളുടെ പേരിൽ രേഖയുടെ പേര് സ്ഥിരമായി ഗോസ്സിപ്പ് കോളങ്ങളിൽ നിറയുന്ന കാലമായിരുന്നു അത്, എങ്കിലും ഇമ്രാൻ ഖാനുമായുള്ള അവരുടെ പ്രണയം അധികമൊന്നും അറിയപ്പെടാത്ത ഒന്നാണ്. 80-കളുടെ മധ്യത്തിലാണ് രേഖയും ഇമ്രാൻ ഖാനും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്. രേഖ ഒരു സൂപ്പർതാരവും ഇമ്രാൻ ഖാൻ പാകിസ്താന്റെ മികച്ച ക്രിക്കറ്റ് താരവുമായിരുന്ന സമയമായിരുന്നു അത്.

ഇരുവരും അടുത്തത് സൗഹൃദ സദസ്സുകളിൽ വെച്ചായിരുന്നുവത്രേ. എൻഡിടിവിയുടെ ഒരു റിപ്പോർട്ട് പ്രകാരം, 1985-ലെ സ്റ്റാർ മാഗസിൻ ഇമ്രാൻ ഖാനെയും രേഖയെയും ബീച്ചുകളിലും ആഡംബര പാർട്ടികളിലും സ്ഥിരമായി ഒരുമിച്ച് കണ്ടിരുന്നതായി പറയുന്നു. ഇരുവരെയും ഒന്നിച്ച് കണ്ടവരെല്ലാം അവരുടെ അടുപ്പത്തിൽ അത്ഭുതപ്പെട്ടുവെന്നും അവർ അഗാധമായ പ്രണയത്തിലാണെന്ന് വിശ്വസിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അക്കാലത്തെ ഗോസിപ്പ് മാഗസിനുകൾ ഇരുവരും വിവാഹിതരാകാൻ ആഗ്രഹിക്കുന്നുവെന്നുപോലും പ്രവചിച്ചു. പഴയ റിപ്പോർട്ടുകൾ പ്രകാരം, രേഖയുടെ അമ്മ പുഷ്പവല്ലിക്കും ഇമ്രാൻ ഖാനോട് താത്പര്യമുണ്ടായിരുന്നു. മകളെ ഇമ്രാൻ വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അവർ ഒരു ജ്യോത്സ്യനെ സമീപിക്കുകയും ചെയ്തിരുന്നുവത്രേ. ഇതെല്ലാമുണ്ടായിട്ടും, അജ്ഞാതമായ കാരണങ്ങളാൽ ഇമ്രാൻ ഖാന്റെയും രേഖയുടെയും ബന്ധം മുന്നോട്ട് പോയില്ല. ഒരുകാലത്തെ ഈ താരജോഡികൾ പിന്നീട് വേർപിരിയുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതേസമയം, തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് രേഖയോ ഇമ്രാൻ ഖാനോ പരസ്യമായി ഒരിക്കലും സ്ഥിരീകരിച്ചിട്ടുമില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore the rumored romance between Pakistan`s Imran Khan and Bollywood icon Rekha. Discover why this alleged relationship never led to marriage. Click to learn more!