'അദ്ദേഹത്തിൽനിന്ന് എന്നെ വേർപിരിക്കാൻ ആർക്കും കഴിയില്ല'; ഗോവിന്ദയുടെ പ്രണയവാർത്തകൾക്കിടെ ഭാര്യ പറയുന്നു

നടൻ ഗോവിന്ദയുടെ സ്വകാര്യജീവിതം ഗോസിപ്പ് കോളങ്ങളിലിടം പിടിച്ചുതുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഗോവിന്ദയ്ക്ക് മറ്റൊരു പ്രണയമുണ്ടെന്നും തന്നിൽനിന്ന് അകലുകയാണെന്നുമെല്ലാം താരത്തിന്റെ ഭാര്യ സുനിത അഹൂജ ആരോപിച്ചിരുന്നു. 'ഷുഗർ ഡാഡി' എന്നാണ് സുനിത, ഗോവിന്ദയെ പരിഹസിച്ചത്. അതിനിടെ നടി കോമൾ റാണി സ്വർണകറുമായിട്ടാണ് ഗോവിന്ദയുടെ പ്രണയമെന്നും അവർ പറഞ്ഞു. ഗോവിന്ദയും കോമളും നവരാത്രിയോടനുബന്ധിച്ച് ലാൽബാഗ് രാജയെ സന്ദർശിക്കാനെത്തിയിരുന്നു. ഗോവിന്ദയും കോമളും തമ്മിൽ വിവാഹിതരായെന്നും അന്ന് പലരും സംശയം പ്രകടിപ്പിച്ചു.
ഗോവിന്ദയ്ക്കെതിരെ തുടർച്ചയായുള്ള ആരോപണങ്ങൾക്കിടയിൽ ഭർത്താവും താനും വീണ്ടും ഒരുമിക്കുമെന്ന പ്രത്യാശയോടെ രംഗത്തെത്തിയിരിക്കുകയാണ് സുനിത.
പിങ്ക് വില്ലയുമായുള്ള സംഭാഷണത്തിനിടെ, ഗോവിന്ദയ്ക്കൊപ്പം ദീപാവലി ആഘോഷിച്ചിരുന്ന കാലത്തെക്കുറിച്ച് സുനിത ഓർത്തെടുത്തു. അദ്ദേഹം തനിക്കായി വീട്ടിലേക്ക് കൊണ്ടുവരാറുണ്ടായിരുന്ന സമ്മാനങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. സുനിത പറഞ്ഞു, ''പണ്ട് ഗോവിന്ദ എനിക്ക് സ്വർണ്ണാഭരണങ്ങളും മറ്റ് സമ്മാനങ്ങളും വാങ്ങിത്തരുമായിരുന്നു. അദ്ദേഹം നൽകുന്ന 'ശഗുൻ' (സമ്മാനം) ഉപയോഗിച്ച് ഞങ്ങൾ ഷോപ്പിങ്ങിന് പോകുമായിരുന്നു. ചിലപ്പോഴൊക്കെ എന്നെയും ടീനയെയും കൂട്ടി അദ്ദേഹം ആഭരണങ്ങൾ വാങ്ങാൻ പോകുമായിരുന്നു. ആ കാലം ഉടൻ തന്നെ തിരിച്ചുവരും, അപ്പോൾ ഞങ്ങൾ എല്ലാവരും ചേർന്ന് ആഭരണങ്ങൾ വാങ്ങാൻ പോകും''.
ഗോവിന്ദ തന്നെ 'ഘർ കി ലക്ഷ്മി' (വീടിന്റെ ഐശ്വര്യം) എന്ന് വിളിക്കാറുണ്ടായിരുന്ന കാര്യം സുനിത ഓർത്തെടുത്തു. തന്റെ ബാല്യകാല പ്രണയിതാവായ ഗോവിന്ദയ്ക്കൊപ്പം താൻ എപ്പോഴും ഉറച്ചുനിൽക്കുമെന്നും അവർ പറഞ്ഞു. താൻ മോശം ഭാഷ ഉപയോഗിക്കുന്നതിനെ ഗോവിന്ദ എതിർത്തതിനെക്കുറിച്ച് പരാമർശിച്ച സുനിത, അദ്ദേഹത്തിന് മുന്നിൽ അത്രയും മാന്യമായി പെരുമാറേണ്ട ആവശ്യമില്ലെന്ന് തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് ന്യായീകരിച്ചു.
തന്റെ സന്തോഷകരമായ കുടുംബം വീണ്ടും ഒത്തുചേരുമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ട് അവർ പറഞ്ഞു, ''തീർച്ചയായും ഞങ്ങൾ വീണ്ടും ഒന്നിക്കും. എന്തുകൊണ്ട് ഒന്നിച്ചുകൂടാ? ഇപ്പോൾ സമയം അനുകൂലമല്ല, കാലത്തോട് ആർക്കും പൊരുതാനാവില്ലല്ലോ. 40 വർഷം നീണ്ടുനിന്ന ദാമ്പത്യമല്ലേ, അത് എന്തുകൊണ്ട് നിലനിൽക്കില്ല? കുഴപ്പമില്ല, അദ്ദേഹത്തിന് ഇഷ്ടമുള്ളത് അദ്ദേഹം ചെയ്യട്ടെ. ഞാനും ജോലി ചെയ്യുന്നുണ്ട്, എന്റെ മുഴുവൻ ശ്രദ്ധയും ജോലിയിലാണ്. എങ്കിലും, ഈ ജന്മത്തിൽ ഞങ്ങളെ ആർക്കും വേർപിരിക്കാനാവില്ല. ബാക്കിയെല്ലാം ഞാൻ ദൈവത്തിന് വിട്ടുകൊടുത്തിരിക്കുന്നു. ദൈവത്തോട് അല്ലാതെ മറ്റാരോടും ഞാൻ ഒന്നും ചോദിക്കുന്നില്ല. അദ്ദേഹത്തിനും എനിക്കും ഏറ്റവും ഉചിതമായത് എന്താണോ, അത് ദൈവം ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കും''.
ഗോവിന്ദ ഇപ്പോഴും വഞ്ചിക്കുന്നുണ്ടോ, അതോ ദമ്പതികൾ വേർപിരിഞ്ഞോ എന്ന ചോദ്യത്തിന് സുനിത ഇങ്ങനെ മറുപടി പറഞ്ഞു, ''ആരെയെങ്കിലും തടയാൻ നിങ്ങൾക്ക് ശരിക്കും കഴിയുമോ? ഞാൻ 24 മണിക്കൂറും അദ്ദേഹത്തിന്റെ മുന്നിൽ പോയി ഇരിക്കണോ? അത് നടക്കില്ല, മാത്രമല്ല അത് മറ്റേ വ്യക്തിക്ക് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. ഞാനിപ്പോൾ അക്കാര്യങ്ങളെക്കുറിച്ച് അധികം ചിന്തിക്കാറില്ല. ഞങ്ങൾക്ക് രണ്ട് വീടുകളുണ്ട്, അദ്ദേഹത്തെ കാണാൻ ധാരാളം ആളുകൾ വരാറുണ്ട്; എനിക്ക് എന്റെ സ്വന്തം വീട്ടിൽ അല്പം സ്വകാര്യത ആവശ്യമാണ്''. 1987-ലാണ് ഗോവിന്ദയും സുനിതയും വിവാഹിതരായത്. ടിന, ഹർഷവർധൻ എന്നിങ്ങനെ രണ്ടുമക്കളാണ് അവർക്കുള്ളത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sunita Ahuja remains hopeful about reuniting with her husband Govinda., She addressed the rumors regarding Govinda's alleged relationship with Komal Rani Swarnakar., Sunita emphasized their 40-year-long marriage and stated that no one can separate them