വിജയ്‌യുമായുള്ള തൃഷയുടെ പ്രണയം അമ്മ അംഗീകരിച്ചു? വൈറലായി സ്‌ക്രീൻഷോട്ട്

തമിഴ് നടനും രാഷ്ട്രീയനേതാവുമായ വിജയ്‌യുടെ സ്വകാര്യജീവിതം ചർച്ചയാവുമ്പോൾ, അതിലേക്ക് ഏറ്റവും കൂടുതൽ വലിച്ചിഴയ്ക്കപ്പെടുന്നത് നടി തൃഷയാണ്. വിജയ്‌യുടെ ഭാര്യ സംഗീതയുടെ വിവാഹമോചനഹർജിയിൽ ഒരു നടിയുമായുള്ള ബന്ധമാണ് തങ്ങളുടെ വിവാഹം തകരാൻ കാരണമെന്ന് ആരോപിച്ചിരുന്നു. അതിനുപിന്നാലെയാണ് തൃഷയുടെ പേരും ചർച്ചയായത്.
പിന്നാലെ തൃഷയ്‌ക്കെതിരെ വൻ സൈബർ ആക്രമണവും നടന്നിരുന്നു. അതിനിടെ തൃഷയുടെ അമ്മ താരങ്ങൾ തമ്മിലുള്ള ബന്ധം അംഗീകരിച്ചുവെന്ന തരത്തിലുള്ള സ്‌ക്രീൻഷോട്ടും ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്.
വിജയ്‌യുടെ 51-ാം പിറന്നാളിന് തൃഷ ഒരു പോസ്റ്റിട്ടിരുന്നു. വിജയ് ഒരു പട്ടിയെ കൈയിൽ പിടിച്ചിരിക്കുന്നതും, തൃഷ അത് നോക്കിയിരിക്കുന്നതുമായ ആ ചിത്രം വെച്ച് 'Happy birthday bestest' എന്ന് കുറിച്ചാണ് തൃഷ പോസ്റ്റിട്ടത്. വളരെ പെട്ടെന്ന് തന്നെ ആ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു.
ഈ ഫോട്ടോ പങ്കുവെച്ചതോടെ തങ്ങൾ തമ്മിൽ വളരെ കാലമായുള്ള ബന്ധം പരസ്യമാക്കുകയാണ് ഇരുവരും ചെയ്തതെന്ന രീതിയിലായി ആളുകളുടെ പ്രതികരണങ്ങൾ. ഒരു സാധാരണഫോട്ടോ അല്ലെങ്കിൽ ലൊക്കേഷൻ സ്റ്റിൽ തൃഷ തിരഞ്ഞെടുത്തതും ഈ ഊഹാപോഹത്തിന് ഊർജം പകർന്നു. താരങ്ങളുടെ ശരീരഭാഷയിലും ആ അടുപ്പം ഉണ്ടെന്നും ആരാധകർ കണ്ടെത്തി.
അതിനുപിന്നാലെ മറ്റൊരു സ്‌ക്രീൻഷോട്ട് പ്രചരിച്ചു. തൃഷയുടെ അമ്മ ഉമാ കൃഷ്ണന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി എന്ന പേരിലായിരുന്നു അത് പ്രചരിച്ചത്. തൃഷയുടെ ഈ ഇൻസ്റ്റഗ്രാം പോസ്റ്റ് റീ-ഷെയർ ചെയ്ത് അമ്മ, ഇമോജികളും (heart emoji) അതിനൊപ്പം ചേർത്തിരുന്നു. ആ സ്‌ക്രീൻഷോട്ടാണ് വൈറലായത്.
അതും ആരാധകർക്ക് കൗതുകം സമ്മാനിച്ചു. വിജയ്-തൃഷ ബന്ധത്തിനുള്ള അമ്മയുടെ അംഗീകാരമായിട്ടാണ് പലരും ഇതിനെ കണ്ടത്. 'ഇത് വെറുമൊരു സ്റ്റോറിയാണെങ്കിൽ അതിലെന്തിനാണ് ഇമോജികൾ ഇട്ടത്' എന്നാണ് ഒരു ഉപയോക്താവ് ചോദിച്ചത്. തൃഷയുടെ ടീമിന്റെ മറ്റൊരു ഇൻസ്റ്റാ പേജിലും ഈ സ്‌ക്രീൻഷോട്ട് ഇട്ടിട്ടുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി. പക്ഷേ, സത്യത്തിൽ ഉമാ കൃഷ്ണൻ സ്റ്റോറിയിട്ടിരുന്നുവോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rumours about an affair between actors Vijay and Trisha are circulating amidst news of his marital issues., Trisha's recent birthday post for Vijay intensified these speculations., A viral screenshot allegedly from Trisha's mother's Instagram story appears to approve of the relationship