കാർഗിൽ യുദ്ധത്തിൽ വീരചരമമടഞ്ഞ ക്യാപ്റ്റൻ വിക്രം;അദ്ദേഹത്തിന്റെ ഓർമയിലിന്നും വിവാഹിതയാകാതെ പ്രണയിനി

'ഷേർഷാ'യിൽ സിദ്ധാർഥ് മൽഹോത്ര, ക്യാപ്റ്റൻ വിക്രം ബത്ര / IMDb
'ഷേർഷാ'യിൽ സിദ്ധാർഥ് മൽഹോത്ര, ക്യാപ്റ്റൻ വിക്രം ബത്ര / IMDb

2021-ൽ പുറത്തിറങ്ങിയ സിനിമയാണ് 'ഷേർഷാ'. സിനിമയിൽ നായികാനായകൻമാരായത് സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയുമാണ്. വിഷ്ണുവർധൻ ആണ് സംവിധാനം. ആ വർഷത്തെ ദേശീയപുരസ്‌കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള സ്‌പെഷൽ ജൂറി പുരസ്‌കാരം 'ഷേർഷാ'യ്ക്കായിരുന്നു. 1999-ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച സിനിമയാണത്. തന്റെ ഇരട്ടസഹോദരനായ വിക്രം ബത്രയെക്കുറിച്ച് വിശാൽ ബത്ര, 'ടെക്ക് ടോക്കി'ൽ സംസാരിക്കുന്നിടത്തുനിന്നാണ് സിനിമ തുടങ്ങുന്നത്. 

ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും സിനിമയിലും കാണാം. കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ അദ്ദേഹം തന്റെ സുഹൃത്തിനോട് പറയുന്നതിങ്ങനെ, ''ഒന്നുകിൽ യുദ്ധത്തിൽ ജയിച്ചശേഷം ഇന്ത്യൻ പതാക ഉയർത്തി ഞാൻ തിരിച്ചുവരും. അല്ലെങ്കിൽ അതിൽ പൊതിഞ്ഞായിരിക്കും മടങ്ങിയെത്തുന്നത്. പക്ഷേ, എന്തായാലും തിരിച്ചുവരും''. ആ വാക്ക് അദ്ദേഹം പാലിച്ചു. എന്നാൽ, ആ മടക്കം ഇന്ത്യൻപതാകയിൽ പൊതിഞ്ഞുകൊണ്ടായിരുന്നു. 1999 ആഗസ്ത് 15-ന് മരണശേഷമുള്ള അംഗീകാരമായി പരംവീർ ചക്ര നൽകി അദ്ദേഹത്തെ ആദരിച്ചു.

Content Highlights: shershaah movie is based on kargil war hero captain vikram batras life

Continue reading