മുൻ പ്രണയങ്ങളിൽ നിന്ന് ഒരുകാര്യം മനസ്സിലായെന്ന് അനന്യ പാണ്ഡെ, ‘നേരത്തേ മനസ്സിലാക്കിയെങ്കിൽ’

മുൻ ബന്ധങ്ങളെക്കുറിച്ച് ബോളിവുഡ് നടി അനന്യ പാണ്ഡെ അടുത്തിടെ ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. നേരത്തെ മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ചില കാര്യങ്ങളാണ് അവർ തുറന്നുപറഞ്ഞത്. തനിച്ചാകാൻ തുടങ്ങിയതിന് ശേഷം സ്വന്തമായ ഇടത്തെ കൂടുതൽ സ്നേഹിക്കാൻ പഠിച്ചുവെന്നും നടി പറഞ്ഞു.
"മുൻ ബന്ധങ്ങളിൽ, മറ്റൊരാൾ എന്നെക്കാൾ തിളങ്ങണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്നെത്തന്നെ താഴ്ത്തിക്കെട്ടുകയോ ചെറുതാക്കുകയോ ചെയ്തുകൊണ്ട്, ഞാൻ എന്നെത്തന്നെ ഒരുപാട് മാറ്റി, മറ്റൊരാളെപ്പോലെയായി. മറ്റൊരാൾ എന്നെ മാറ്റുകയോ എന്നെ ഇത്രയധികം സ്വാധീനിക്കുകയോ ചെയ്യാൻ അനുവദിക്കരുതെന്ന് ഞാൻ നേരത്തെ പഠിക്കണമായിരുന്നു എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എന്തൊക്കെയോ കുറയ്ക്കേണ്ടതുണ്ടെന്ന് തോന്നി, നേരത്തെ മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യം അതാണ്." ഒരു അഭിമുഖത്തിൽ അനന്യ പാണ്ഡെ പറഞ്ഞു,
വ്യക്തിപരമായ ഇടം പ്രണയബന്ധങ്ങളെക്കുറിച്ച് കൂടുതൽ പക്വമായ ധാരണ വളർത്തിയെടുക്കാൻ തന്നെ സഹായിച്ചുവെന്നും അനന്യ പറഞ്ഞു.
നടൻ ആദിത്യ റോയ് കപൂറുമായി അനന്യ പ്രണയത്തിലായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം അവർ സൗഹൃദത്തോടെ പിരിഞ്ഞു. കാർത്തിക് ആര്യനുമായും അനന്യ പ്രണയത്തിലായിരുന്നു. പിന്നീട് ബന്ധമവസാനിപ്പിച്ചു. അടുത്തിടെ, മുൻ മോഡൽ വാക്കർ ബ്ലാങ്കോയുമായി അനന്യ പ്രണയത്തിലാണെന്ന് ഊഹാപോഹങ്ങളുണ്ടായി. അതേസമയം, ബന്ധത്തെപ്പറ്റി അവർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ananya Panday admits to diminishing herself to fit into past relationships., The actress emphasizes the importance of maintaining individuality., Living alone has helped her develop a more mature perspective on romance., Updates on her professional success in 2024 and 2025 projects.