പരസ്യമായി ബച്ചനെ ചീത്തവിളിച്ച ആദ്യ പ്രണയിനി, പിന്നീട് വേർപിരിഞ്ഞു

അമിതാഭ് ബച്ചൻ / AFP
അമിതാഭ് ബച്ചൻ / AFP

തന്റെ യൗവ്വനത്തിൽ ഏറ്റവും സുന്ദരന്മാരായ നടന്മാരിലൊരാളായിരുന്നു ഇതിഹാസതാരം അമിതാഭ് ബച്ചൻ. അതുകൊണ്ടുതന്നെ ആരാധികമാരും ഏറെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രണയവും വിവാഹവും ഏറെ ചർച്ചയായിട്ടുണ്ടെങ്കിലും ആദ്യ പ്രണയത്തെപ്പറ്റി അധികമാർക്കുമറിയില്ല. ബിഗ് ബിയുടെ ഹൃദയം കീഴടക്കിയ ആദ്യപ്രണയിനിയെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്തനായ സെലിബ്രിറ്റി ജീവചരിത്രകാരനായ ഹനീഫ് സവേരിപ്പോൾ.

ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി കൊൽക്കത്തയിൽ താമസിച്ചിരുന്ന കാലത്ത് മായ എന്നൊരു യുവതിയുമായാണ് ബച്ചൻ പ്രണയത്തിലായിരുന്നത്. അന്നദ്ദേഹത്തിന് മാസത്തിൽ 250-300 രൂപയായിരുന്നു വരുമാനം. മായ ബ്രിട്ടീഷ് എയർവേയ്‌സിലാണ് ജോലി ചെയ്തിരുന്നത്. ബച്ചൻ അവരെ ശരിക്കും സ്നേഹിച്ചിരുന്നു, അവർ തിരിച്ചും-ഹനീഫ് പറഞ്ഞു.

അമ്മയുടെ ഉടമസ്ഥതയിലുള്ള ജുഹുവിലെ ഒരു വീട്ടിലായിരുന്നു ബച്ചനന്ന് താമസം. മായ പതിവായി നടന്റെ വീട്ടിൽ വരും. അവരുടെ ബന്ധത്തെക്കുറിച്ച് അമ്മ അറിയുമോ എന്ന് ആശങ്കയായി ബച്ചന്. ഇക്കാര്യം സുഹൃത്തായ അൻവർ അലിയോടു പറഞ്ഞപ്പോൾ ബച്ചന് അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാൻ സൗകര്യമൊരുക്കി. ബച്ചന്റെ കരിയറിൽ അന്നൊരു സ്ഥിരതയുണ്ടായിരുന്നെങ്കിൽ ഇരുവരും വിവാഹിതരാകുമായിരുന്നെന്നും അൻവർ അലി പറയുന്നു. “അക്കാലത്ത് ബച്ചൻ വലിയ നാണംകുണുങ്ങിയാണ്. മായയാവട്ടെ വളരെ തന്ത്രശാലിയും. ചിലപ്പോഴെല്ലാം, കൂടെ ആരാണ് ഇരിക്കുന്നതെന്നു പോലും ശ്രദ്ധിക്കാതെ അവർ തനിക്ക് തോന്നിയപോലെ സംസാരിക്കുകയും അദ്ദേഹത്തെ ശകാരിക്കുകയും ചെയ്യും, അൻവർ അലിക്കും ബച്ചന്റെ മറ്റ് സുഹൃത്തുക്കൾക്കും ഇതത്ര ഇഷ്ടമായിരുന്നില്ല. ബച്ചനെയും ഇതെല്ലാം ബുദ്ധിമുട്ടിലാക്കി.”

അൻവർ അലി ഒരിക്കൽ ബച്ചനോട് മായയുമായി വേർപിരിയാൻ ഉപദേശിച്ചിരുന്നുവത്രേ. അവർ ബച്ചൻ കുടുംബത്തിന് ചേർന്നയാളായിരിക്കില്ലെന്ന് തോന്നിയതായിരുന്നു കാരണം. ഒരു നടനെന്ന നിലയിൽ വളരാനും ഈ ബന്ധം തടസ്സമാവുമെന്നും അൻവർ വിശ്വസിച്ചു. അതേസമയം ബച്ചനും ബന്ധം മടുത്തുതുടങ്ങിയിരുന്നു, അദ്ദേഹം മായയിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങി. കുറച്ചുകാലത്തിനുശേഷം പിരിയുകയും ചെയ്തു.-അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover the untold story of Amitabh Bachchan`s first love, Maya, and how their relationship unfolded before his stardom.