'നിങ്ങളെപ്പോലെ വേറെ ആരാണ് കേരളത്തിൽ സാരികൾ വിൽക്കുന്നത്?' ഞാൻ കുറച്ചുനേരം ആലോചിച്ചു'

കഴിഞ്ഞ ലക്കം 'സാരിത്തിരമാലകൾ' അവസാനിപ്പിക്കുമ്പോൾ, ഷിമോഗയിലെ ആശ്രമവിശേഷങ്ങൾ പങ്കുവെക്കാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ അതിനുമുമ്പ്, അവിടേക്കുള്ള മനോഹരമായ, എന്നാൽ അല്പം ദുർഘടമായ ആ യാത്രയെക്കുറിച്ച് പറയണമെന്ന് തോന്നി. കാരണം, ഷിമോഗയിലേക്കുള്ള ആ സുന്ദരയാത്ര വൈവിധ്യമാർന്ന സംസ്‌കാരങ്ങളിലൂടെയും കാഴ്ചകളിലൂടെയുമുള്ള ഒരു തീർഥാടനം പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അനുനിമിഷം ആനന്ദം പകർന്ന അത്രമേൽ സുന്ദരമായ ആ യാത്രയെക്കുറിച്ച് വിവരിക്കാതെ മുന്നോട്ട് പോകാനാവില്ല.
സാരികൾ തേടിയുള്ള എന്റെ ഈ യാത്രകളെ കുറിച്ച് എഴുതണമെന്ന് പലരും സ്‌നേഹപൂർവ്വം നിർബന്ധിക്കാറുണ്ട്. ആ കൂട്ടത്തിൽ ഏറ്റവും കൂടുതൽ സമ്മർദ്ദം ചെലുത്തിയത് പ്രിയ സുഹൃത്ത് മീനാക്ഷിയാണ് (സി.എസ്. മീനാക്ഷി). ചില ഫേസ്ബുക്ക് പോസ്റ്റുകൾക്കപ്പുറം മറ്റൊന്നും ഞാൻ കുറിച്ചിട്ടിരുന്നില്ല. 'എഴുതിത്തുടങ്ങൂ, അപ്പോൾ ഓരോന്നായി ഓർമ്മവരും' എന്ന മീനാക്ഷിയുടെ വാക്കുകൾ ഞാനിപ്പോഴും ഓർക്കുന്നു. എന്നാൽ, യാതൊരു മുൻപരിചയവുമില്ലാത്ത ഒരാളും ഇതേ കാര്യം എന്നോട് നിരന്തരം ആവശ്യപ്പെടുമായിരുന്നു. ജയകുമാർ രാഘവൻ ഒരിക്കൽ അത് പറയുന്നതിനിടയിൽ എനിക്ക് അദ്ദേഹത്തോട് ദേഷ്യംപോലും തോന്നി. 'എഴുതി വയ്ക്കൂ... വേറിട്ട യാത്രകളാണ് നിങ്ങളുടേത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പക്ഷേ, 'ആർക്കാണ് ഇതെല്ലാം വായിക്കാൻ താല്പര്യവും സമയവും?' എന്നായിരുന്നു അന്ന് എന്റെ ചിന്ത. ആരെങ്കിലും എഴുതാൻ നിർബന്ധിക്കുമ്പോൾ അന്നെല്ലാം വല്ലാത്തൊരു അസ്വസ്ഥത എനിക്ക് തോന്നുമായിരുന്നു.
Content Highlights: Relive a unique journey to Shimoga, filled with saree hunting, unexpected detours, and cultural discoveries. A solo adventure that redefines self-reliance.