ഇഷ്ടവസ്ത്രം ധരിക്കാന്‍ പറ്റുന്നില്ലേ? സ്റ്റൈലിങ്ങില്‍ ഇതൊന്നു ശ്രദ്ധിക്കാം

ഓരോരുത്തരുടെയും ശരീരപ്രകൃതി ഓരോ തരത്തിലായിരിക്കും. വണ്ണം കൂടുതലാണെങ്കിലും ശരി കുറഞ്ഞാലും ശരി, ഫാഷന്‍ ലോകത്ത് വലിയ സാധ്യതകളാണ് തുറന്നുകിടക്കുന്നത്. വണ്ണക്കൂടുതലുള്ളപ്പോള്‍ ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ആത്മവിശ്വാസത്തോടെ ധരിക്കാന്‍ ബുദ്ധിമുട്ടുന്ന ചിലരുണ്ട്. വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പിലും സ്റ്റൈലിങ്ങിലുമാണ് ഇക്കൂട്ടര്‍ക്ക് പാളിപ്പോവുന്നത്. വണ്ണക്കൂടുതല്‍ കൊണ്ട് ഇഷ്ടവസ്ത്രം ധരിക്കാന്‍ പറ്റുന്നില്ലേ... സ്റ്റൈലിങ്ങില്‍ ഇതൊന്നു ശ്രദ്ധിച്ചോളൂ...
- ഫുള്‍ ലെങ്ത് ഡ്രസ്സിനൊപ്പവും സ്‌കര്‍ട്ടിനൊപ്പവും വെയ്സ്റ്റ് ബെല്‍റ്റ് അണിയുന്നത് സ്‌റ്റൈലിഷ് ലുക്ക് നല്‍കും. വണ്ണം തോന്നിക്കുകയുമില്ല.
- വൈഡ് നെക്ക്, വി നെക്ക് എന്നീ ഡിസൈനിലുള്ള വസ്ത്രങ്ങള്‍ അണിയുമ്പോഴും ശരീരത്തിന് ഒതുക്കം തോന്നും.
- ബെല്‍ സ്ലീവും ഫുള്‍ സ്ലീവും ഇവര്‍ക്ക് നന്നായി ചേരും.
- ബാഗി പാറ്റേണിലുള്ള വസ്ത്രങ്ങള്‍ക്കു പകരം കംഫര്‍ട്ടബിളായ, ശരീരത്തോട് ചേര്‍ന്നു കിടക്കുന്ന ഷിഫോണ്‍, ജോര്‍ജെറ്റ് തുടങ്ങിയ മെറ്റീരിയലിലുള്ള വസ്ത്രങ്ങളണിയാം.
- ശരീരത്തോട് നന്നായി ചേര്‍ന്നുകിടക്കുന്ന ഡ്രസ്സിനൊപ്പം ബ്ലേസര്‍, ഓവര്‍ സൈസ്ഡ് ജാക്കറ്റ് എന്നിവ ഉപയോഗിക്കുന്നത് ഭംഗിയാണ്. ഉദാഹരണത്തിന് ബോഡികോണ്‍ ഡ്രസ്സിനൊപ്പം ബ്ലേസര്‍, അല്ലെങ്കില്‍ ബോഡി സ്യൂട്ടിനൊപ്പം ഓവര്‍ സൈസ്ഡ് ജാക്കറ്റ്.
- കഴിവതും ഹൈവെയ്‌സ്റ്റ് പാന്റ്‌സും ജീന്‍സും ഉപയോഗിക്കുക. ഇത് വണ്ണം കുറഞ്ഞതുപോലെ തോന്നിപ്പിക്കും.
- ശരീരപ്രകൃതിക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍ അത് ഇന്ത്യന്‍ വെയറായാലും വെസ്റ്റേണ്‍ വെയറായാലും വെള്ള കാന്‍വാസ് ഷൂസ്, വെയ്സ്റ്റ് ബെല്‍റ്റ് എന്നിവ എന്നും ട്രെന്‍ഡി ലുക്ക് നല്‍കും.
- ടൂണിക്കുകള്‍, ലോങ് ഷര്‍ട്ട് ഡ്രസ്സ് എന്നിവ ഏതു പ്രായക്കാര്‍ക്കും യോജിക്കും.
Content Highlights: Plus-Size Fashion Tips