'ഇണകളെയും മുന്‍ കമിതാക്കളെയും അടുത്തിരുത്തില്ല, വെളുത്തുള്ളിയും സിഗരറ്റും വേണ്ട'

ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റുകളിലൊന്നായ മെറ്റ് ഗാലയ്ക്കായി അമേരിക്കയിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്‌സ് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സിനിമാതാരങ്ങള്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, വിനോദമേഖലയില്‍ നിന്നുള്ള പ്രമുഖര്‍ എന്നിവരടക്കം പ്രത്യേകം ക്ഷണിക്കപ്പെടുന്ന അതിഥികളാണ് മെറ്റ് ഗാലയുടെ റെഡ് കാര്‍പ്പറ്റില്‍ അണിനിരക്കുന്നത്.
മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്‌സ് കോസ്റ്റ്യൂം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാര്‍ഷിക ധനസമാഹരണ പരിപാടിയാണിത്. കര്‍ശനമായ നിയമങ്ങളാണ് മെറ്റ് ഗാലയ്ക്കുള്ളത്. അവ ഏതെല്ലാമാണെന്നു നോക്കാം
Content Highlights: no garlic no smoking no selfies, met gala 2025 rules