സ്വന്തമാക്കാം കണ്ണാടിപോലെ തിളങ്ങുന്ന നഖങ്ങള്‍

ജീവന് തുടിക്കുന്ന മനോഹരമായ കൈനഖങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരില്ല. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യവും സൗന്ദര്യവുമുള്ള നഖങ്ങളുണ്ടാകൂ എന്നത് എപ്പോഴും ഓര്‍മയില്‍ വെക്കാം. പോഷകസമൃദ്ധമായ ആഹാരവും വ്യായാമവും കൃത്യസമയത്തെ ഉറക്കവും ശീലമാക്കുക. വിരലുകളെയും നഖങ്ങളെയും മനോഹരിമാക്കിവെക്കാന് മാനിക്യൂര്‍ പരിചരണത്തെയും ആശ്രയിക്കാം.
മാനിക്യൂര്‍ ചെയ്യുമ്പോള്‍
- മാനിക്യൂര്‍ ചെയ്യാന്‍ അംഗീകൃതമായ സ്ഥാപനങ്ങളില്‍ മാത്രം പോകുക.
- ഉപകരണങ്ങള്‍ സ്റ്റെറിലൈസ് ചെയ്തതാണെന്നും വായു കടക്കാത്ത കണ്ടെയ്നറുകളില്‍ സൂക്ഷിച്ചവയാണെന്നും ഉറപ്പുവരുത്തണം.
- മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം
- നഖത്തിന് ചുറ്റിലുമുള്ള ക്യൂട്ടിക്കിള്‍ ചര്‍മം മുറിക്കരുത്. നഖത്തിനടിയില്‍ അണുബാധ വരാതിരിക്കാനാണിത്
- നഖങ്ങള്‍ പ്രോട്ടീന്‍ നിര്‍മിതമാണ്. രണ്ടാഴ്ചയിലധികം നെയില്‍ പോളിഷിനെ തുടരാന്‍ അനുവദിക്കുന്നത് സ്ഥിരമായ നിറം മാറ്റത്തിന് കാരണമായേക്കും. നഖത്തിലെ കോശങ്ങളുടെ പുനര്‍നിര്‍മാണത്തിനായി ഇടയ്ക്ക് നെയില്‍ പോളിഷിനു ബ്രേക്ക് നല്‍കാം.
- കടും നിറത്തിലുള്ള പോളിഷുകള്‍ ഉപയോഗിക്കുന്നുവെങ്കില്‍ ബേസ് കോട്ട് ഇടാന്‍ മറക്കരുത്.
- നെയില്‍ പോളിഷ് റിമൂവര്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
- നഖങ്ങള്‍ തൊലിയോട് ചേര്‍ത്ത് തീരെ ചെറുതായി മുറിക്കരുത്. ഒരുപാട് നീട്ടി വളര്‍ത്തുകയുമരുത്.
- വിരലുകളും നഖവും ഇടയ്ക്കിടെ മോയ്സ്ചുറൈസ് ചെയ്യണം. ഇത് നഖത്തിന്റെയും ക്യൂട്ടിക്കിളിന്റെയും ആരോഗ്യത്തിനു അത്യാവശ്യമാണ.്
- വീര്യമേറിയ സോപ്പുകളും ഡിഷ് വാഷുകളും കഴിയുന്നതും ഒഴിവാക്കുക
- അനാവശ്യമായ സാനിറ്റൈസര്‍ ഉപയോഗം കുറയ്ക്കാം
- കൈകള്‍ വൃത്തിയായി കഴുകണം. നനവില്ലാത്ത രീതിയില്‍ തുടയ്ക്കാനും മറക്കരുത്.
- ഗാര്‍ഡനിങ് ചെയ്യുന്നവര്‍ നഖത്തിനടിയില്‍ അഴുക്ക് അടിഞ്ഞുകൂടാതിരിക്കാന്‍ ഗ്ലൗസ് ധരിക്കാന്‍ ശ്രദ്ധിക്കണം.
- നഖത്തിന് പ്രശ്നങ്ങളുള്ളവര്‍ ആര്‍ട്ടിഫിഷ്യല്‍ നഖം ഉപയോഗിച്ച് മറയ്ക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ അലര്‍ജിയിലേക്ക് പോയേക്കാം. അങ്ങനെ സംഭവിച്ചാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുകയാണു വേണ്ടത്.
പൊടിക്കൈകള്‍
- വെളിച്ചെണ്ണ നഖങ്ങളില്‍ തടവി കുറച്ചുസമയം വെച്ചശേഷം ഇളംചൂടുള്ള ഉപ്പുവെള്ളത്തില്‍ കഴുകുന്നത് നഖത്തിന്റെ പൊട്ടല്‍ ഒഴിവാക്കാന്‍ സഹായിക്കും.
- നാരങ്ങാനീരോ വിനാഗിരിയോ കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കിവച്ച് പഞ്ഞികൊണ്ട് തുടച്ചുവൃത്തിയാക്കിയാല്‍ നഖത്തിലെ കറകള്‍ മായും.
- നഖത്തിന് കട്ടി കുറവുള്ളവര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ഒലീവ് ഓയില്‍ പുരട്ടാവുന്നതാണ്.
- ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ച് നഖങ്ങളില്‍ തേച്ച് പിടിപ്പിച്ചശേഷം കഴുകിക്കളയുന്നത് നഖങ്ങളുടെ തിളക്കംകൂട്ടും.
- ആവണക്കെണ്ണ, വെളിച്ചെണ്ണ, ആപ്പിള്‍ സിഡര്‍ വിനഗര്‍ എന്നിവ പുരട്ടുന്നതും നഖത്തിന് തിളക്കം നല്‍കും.
Content Highlights: Nail beauty care manicure routine and tips