ചിക്കൻകാരി തേടിയുള്ള യാത്രയിൽ, കേരളത്തിൽ അധികമില്ലാത്ത ഒരു സംഗതി കണ്ടു

സാരിത്തിരമാല
സാരിത്തിരമാല

കാലങ്ങളായി മനസ്സില്‍ നെയ്തുകൂട്ടിയ ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു ചിക്കന്‍കാരി കൈത്തുന്നല്‍ (ഹാന്‍ഡ് എംബ്രോയ്ഡറി) തേടിയുള്ള ലഖ്നൗ യാത്ര. 2025 ഒക്ടോബറിലെ അവസാന ദിവങ്ങളിലെ ആ യാത്ര വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു. കേരളത്തില്‍ അത്ര സുലഭമല്ലാത്തതും എന്നാല്‍ ഉപഭോക്താക്കള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതുമായ ചിക്കന്‍കാരി സാരികളും കുര്‍ത്തികളും തേടിയുള്ള യാത്രയ്ക്ക്, എന്റെ യൗവനകാലത്തെ ഓര്‍മ്മകളുടെ മധുരമുണ്ട്. ഓര്‍ഗന്‍സ, ചിക്കന്‍കാരി, കലംകാരി, കോട്ട സാരികള്‍... അവയെല്ലാം ഇന്നും എന്നില്‍ വിചിത്രമായ ഗൃഹാതുരത്വം നിറയ്ക്കുന്നു.

മായാത്ത ചിത്രം പോലെ
ഒടുവില്‍, ഒക്ടോബര്‍ അവസാന ദിവസങ്ങളില്‍ ലഖ്നൗവില്‍ വിമാനമിറങ്ങിയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമായിരുന്നു മനസ്സില്‍. നേര്‍ത്ത തണുപ്പ് പൊതിഞ്ഞുനില്‍ക്കുന്ന ലഖ്നൗവിന്റെ മണ്ണില്‍ കാലുകുത്തിയപ്പോള്‍, എന്റെ മനസ്സില്‍ തെളിഞ്ഞത് അമ്മിണി ആന്റിയുടെ മുഖമായിരുന്നു. അമ്പതോ അറുപതോ വര്‍ഷങ്ങള്‍ക്കുമുമ്പ് ടൈപ്പ് റൈറ്റിംഗും ഷോര്‍ട്ട് ഹാന്‍ഡും പഠിച്ച്, മലയാളമല്ലാതെ മറ്റൊരു ഭാഷയുമറിയാതെ, അസാമാന്യമായ ആത്മവിശ്വാസത്തോടെ ലഖ്നൗവിലേക്ക് വണ്ടികയറിയ ആ പതിനെട്ടുകാരി. ആ ആഹ്ളാദവതിയുടെ ചിത്രം, ഒരു പതിനാറുകാരിയുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു.

Content Highlights: Explore the exquisite Chikankari embroidery of Lucknow, a royal art form. Discover its history, intricate stitches, and the author`s soulful journey to its origin. Find unique Chikankari sarees and kurtis.

Continue reading