52 വജ്രങ്ങളുള്ള വാച്ചുമായി കരൺ ജോഹർ,ഫോട്ടോ ഫ്രെയിമുകൾ ധരിച്ച് നിതാൻഷി; കാനിലെ ഇന്ത്യക്കാർ

അദിതി റാവു ഹൈദരി, നിതാൻഷി ഗോയൽ, ഐശ്വര്യ റായ് / Instagram
അദിതി റാവു ഹൈദരി, നിതാൻഷി ഗോയൽ, ഐശ്വര്യ റായ് / Instagram

കാനിൽ ഇത്തവണ ഏറെ ചർച്ചയായത് ഇന്ത്യയിൽനിന്നുള്ള താരങ്ങളാണ്. ഏറ്റവുമൊടുവിലെത്തിയ ഐശ്വര്യ റായുടെ ലുക്കിനെ ഫാഷൻലോകം ഒന്നടങ്കം പ്രശംസിക്കുകയാണ്. ഐവറി നിറത്തിലുള്ള സാരിയും ചോക്കറുകളും അണിഞ്ഞാണ് ആഷ് എത്തിയത്. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയാണ് ആഷിന്റെ സ്‌റ്റൈലിങ്ങിനുപിന്നിൽ. കദ്വ ബനാറസി ഹാൻഡ്‌ലൂം സാരിയാണ് അവർ തിരഞ്ഞെടുത്തത്. ഒപ്പം നീളമുള്ള ടിഷ്യൂ ട്രെയിനും. 500 കാരറ്റിന്റെ മൊസാംബിക് റൂബിയും അൺകട്ട് ഡയമണ്ടും അടങ്ങുന്ന ആഭരണങ്ങളും മനീഷ് മൽഹോത്ര കളക്ഷനിൽനിന്നുള്ളതാണ്. നെറുകയിലണിഞ്ഞ സിന്ദൂരം, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ലോകത്തിനുള്ള സന്ദേശമാണെന്നാണ് ഫാഷനിസ്റ്റകളുടെ കണ്ടെത്തൽ. 22-ാം തവണയാണ് ആഷ് കാനിലെത്തുന്നത്. 2002-ൽ 'ദേവ്ദാസി'ന്റെ പ്രീമിയറിന്റെ ഭാഗമായിട്ടാണ് ആദ്യമായി കാനിലെത്തുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം ആലേഖനം ചെയ്ത പെണ്ടന്റുകളുള്ള മാല ധരിച്ചെത്തി മോഡൽ രുചി ഗുജ്ജറും ശ്രദ്ധനേടിയിരുന്നു. എംബ്രോയ്ഡറിയും മിറർ വർക്കുമുള്ള ലെഹങ്കയാണ് രുചി അണിഞ്ഞത്. അതിനൊപ്പം മനോഹരമായ ബാന്ദനി ദുപ്പട്ടയും. 

Content Highlights: by paying tribute to operation sindoor and veteran actors, indian stars shines at cannes

Continue reading