മകളെ നെഞ്ചോട് ചേർത്ത് ദീപിക; എയർപോർട്ട് ലുക്ക് വൈറൽ

Photo:Instagram
Photo:Instagram

സിനിമയിലെ സ്റ്റൈൽ ട്രെൻഡുകൾക്കിടയിലും തികച്ചും വ്യത്യസ്തവും വികാരനിർഭരവുമായ മാതൃത്വത്തിന്റെ പുതിയ ചിത്രം വരച്ചുകാട്ടുകയാണ് നടി ദീപിക പദുകോൺ. ഭർത്താവ് രൺവീർ സിങ്ങിനൊപ്പം, തങ്ങളുടെ രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് താരം. മൂന്നാം ട്രൈമെസ്റ്ററിൽ കഴിഞ്ഞ ദിവസം എയർപോർട്ടിലെത്തിയ ദീപികയുടെ വീഡിയോ പെട്ടെന്ന് വൈറലായി. എന്നാൽ ആരാധകരുടെ ശ്രദ്ധ കവർന്നത് നെഞ്ചോട് ചേർത്ത ഒരു കൊച്ചു സ്വർണ്ണമാലയായിരുന്നു.

പൊതുവേ ഗർഭകാലത്ത് നടിമാർ 'ബെയർ-ബമ്പ്' ഫാഷൻ ലുക്കുകൾ തിരഞ്ഞെടുക്കുമ്പോൾ, ദീപിക തികച്ചും ലളിതവും കംഫർട്ടബിളുമായ ഓവർസൈസ്ഡ് ഷർട്ടും ഡെനിമുമാണ് അണിഞ്ഞത്. എന്നാൽ ഏവരുടെയും മനംകവർന്നത് കഴുത്തിലണിഞ്ഞ സ്വർണ്ണമാലയായിരുന്നു. മകൾ 'ദുവ'യുടെ പേരും ഹൃദയചിഹ്നവും ചേർത്തുവെച്ച മാലയായിരുന്നു അത്.

പ്രിയതമയ്ക്ക് പൂർണ്ണ പിന്തുണയുമായി ഭർത്താവും നടനുമായ രൺവീർ സിങ്ങും എയർപോർട്ടിൽ കൂടെയുണ്ടായിരുന്നു. ദീപികയെ യാത്രയാക്കാൻ എത്തിയ രൺവീറിന്റെ സ്നേഹത്തോടെയുള്ള ഇടപെടലുകൾ സോഷ്യൽ മീഡിയയിൽ പതിവുപോലെ ശ്രദ്ദേയമാകുന്നുണ്ട്.

2024-ലാണ് ദീപിക-രൺവീർ ദമ്പതികൾക്ക് ആദ്യ മകൾ ദുവ ജനിക്കുന്നത്. തുടർന്ന്, 2026 ഏപ്രിലിൽ മകളുടെ കൈകളിൽ പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് നൽകിക്കൊണ്ടുള്ള ക്യൂട്ട് പോസ്റ്റിലൂടെയാണ് രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പ് ഇരുവരും പങ്കുവെച്ചത്.

സിനിമാ ജീവിതത്തിലും വൻ പ്രൊജക്ടുകൾക്കാണ് ഇരുതാരങ്ങളും ഒരുങ്ങുന്നത്. ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന 'കിങ്', അല്ലു അർജുനൊപ്പം അറ്റ്ലി സംവിധാനം ചെയ്യുന്ന 'രാക' എന്നിവയാണ് ദീപികയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.

കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച 'ധുരന്ധർ ദ റിവെഞ്ച്' എന്ന മെഗാ ഹിറ്റിന് ശേഷം ജയ് മേത്ത സംവിധാനം ചെയ്യുന്ന 'പ്രളയ്' ആണ് രൺവീറിന്റെ അടുത്ത ചിത്രം. കല്യാണി പ്രിയദർശനാണ് സിനിമയിലെ നായിക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Deepika Padukone spotted at the airport in a comfortable oversized shirt and denim during her pregnancy., She wore a special gold necklace engraved with her daughter Dua's name and a heart symbol., Husband Ranveer Singh accompanied her, showing full support at the airport., Updates on Deepika's upcoming 2026 movies including 'King' with Shah Rukh Khan and 'Raaka'.