ഹോളിവുഡ് ചിത്രം ‘F1’ല്‍ ബ്രാഡ് പിറ്റ് അണിഞ്ഞ നീല ഷര്‍ട്ടിന് ഇന്ത്യയുമായി എന്താണ് ബന്ധം?

ബ്രാഡ് പിറ്റിന്റെ പുതിയ സിനിമ F1 ലോകമെങ്ങുമുള്ള ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഫോര്‍മുല വണ്‍ മത്സരങ്ങളും അതിലെ വിജയപരാജയങ്ങളുമൊക്കെയായി ചിത്രം ഹിറ്റാവുകയും ചെയ്തു. എന്നാല്‍ ഈ സിനിമയ്ക്ക് ഒരു ഇന്ത്യന്‍ ബന്ധമുണ്ട്.
സിനിമയിലും പ്രൊമോഷൻ പരിപാടികളിലുമെല്ലാം ബ്രാഡ് പിറ്റണിഞ്ഞ എംബ്രോയിഡറി ബ്ലൂ ഷര്‍ട്ടാണ് ആ ബന്ധം. ഗുജറാത്തിലെ 700 വര്‍ഷം പഴക്കമുള്ള തനതായ കൈത്തറി പാരമ്പര്യമായ ടങ്കാലിയയില്‍ പിറന്നതാണ് ആ ഷര്‍ട്ട്. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ നെയ്ത്തുഗ്രാമങ്ങളില്‍ നിന്നാണ് ഇന്‍ഡിഗോ ബ്ലൂനിറമുള്ള ഷര്‍ട്ട് ഹോളിവുഡിലേക്ക് പറന്നത്.
Content Highlights: Discover the Indian origin of the blue embroidered shirt worn by Brad Pitt in the movie F1. Learn about the 700-year-old Tangaliya weaving tradition from Gujarat