ഐശ്വര്യ റായിയുടെ ലാവെൻഡർ ലെഹങ്ക ബ്രൈഡൽ ട്രെൻഡായതിങ്ങനെ, ഡിസൈനർ നീത ലുല്ല പറയുന്നു

ഐശ്വര്യ റായ്
ഐശ്വര്യ റായ്

തീം ബേസ്ഡ് ബ്രൈഡൽ ട്രൻഡുകളുടെ കാലമാണിത്. സിനിമാതാരങ്ങളുടെ വസ്ത്രധാരണം നോക്കി വേഷങ്ങൾ തിരഞ്ഞെടുക്കുന്ന രീതി എക്കാലവും പ്രചാരത്തിലുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഫാഷൻ ഐക്കൺ ഒരുകാലത്ത് ഐശ്വര്യ റായിയായിരുന്നു. ദിൽ കാ റിഷ്ത എന്ന സിനിമയിൽ ഐശ്വര്യ റായ്‌ ധരിച്ച സ്വപ്നതുല്യമായ ലാവെൻഡർ-ബ്ലൂ ലെഹങ്ക, ബ്രൈഡൽ ഫാഷൻ ലോകം ഭരിച്ച ഒരു സമയമുണ്ടായിരുന്നു. ഫാഷൻ ഡിസൈനർ നീത ലുല്ലയാണ് ഇത് ഡിസൈൻ ചെയ്തത്. കസ്റ്റം ഡൈഡ്-എംബ്രോയിഡറി, പ്രത്യേകം രൂപകൽപ്പന ചെയ്ത ആഭരണങ്ങൾ എന്നിവകൊണ്ട് എങ്ങനെയാണ് ഈ ലുക്ക് ഒരുക്കിയതെന്നും എക്കാലത്തെയും ഏറ്റവും കൂടുതൽ പുനഃസൃഷ്ടിക്കപ്പെട്ട ലെഹങ്കകളിൽ ഒന്നായതെന്നും പറയുകയാണ് നീത ലുല്ലയിപ്പോൾ. 

ആയിരം പതിപ്പുകളെങ്കിലും ഈ ലാവെൻഡർ ബ്ലൂ ലെഹങ്കയെ ചുറ്റിപ്പറ്റി നിർമിക്കപ്പെട്ടിട്ടുണ്ടെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറഞ്ഞു. 90-കളുടെ അവസാനത്തിലാണ് 'ദിൽ കാ റിഷ്ത' എന്ന ചിത്രമിറങ്ങിയത്.  

"പതിറ്റാണ്ടുകൾക്കുശേഷവും സ്ത്രീകൾ ഈ ലുക്ക് പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കസ്റ്റം-ഡൈഡ്  മുതൽ കൈകൊണ്ട് നിർമ്മിച്ച വെള്ളി എംബ്രോയിഡറി വരെ, ഓരോ വിശദാംശവും കരകൗശല വിദഗ്ധർ ശ്രദ്ധാപൂർവ്വം സൃഷ്ടിച്ചതാണ്. ഓർഗാൻസയിൽ നിർമ്മിച്ച ഒരു ലെഹങ്ക ചോളിയായിരുന്നു ഇത്. പക്ഷേ ബ്ലൗസ് വ്യത്യസ്തമായിരുന്നു. ഞങ്ങൾ ബ്ലൗസിന്റെ മുൻഭാഗത്ത് കുർത്തിയുടെ ഘടന ഉൾപ്പെടുത്തിയിട്ടുണ്ട്, അതിനാൽ അതിന് മധ്യഭാഗത്ത് ഒരു സ്ലിറ്റുണ്ടായിരുന്നു. ഇത് ആകർഷകമായി. ലുക്ക് പൂർത്തീകരിക്കുന്നതിനായി ആഭരണങ്ങളും പ്രത്യേകം രൂപകൽപ്പന ചെയ്തു. പിൻ്ററസ്റ്റ് വരുന്നതിന് മുൻപേ ഇതൊരു ബ്രൈഡൽ മൂഡ്ബോർഡ് ആയി മാറി.

ഐശ്വര്യയ്ക്ക് ഈ നിറം വളരെ ഇഷ്ടമായിരുന്നു, അവരുടെ കണ്ണുകൾക്ക് നന്നായി ചേരുന്നതുമായിരുന്നു."-അവർ പറഞ്ഞു.

അതേസമയം, ഡിസൈൻ പൂർണമായും പരമ്പരാഗതമായിരുന്നില്ല, പൂർണമായും വെസ്റ്റേണുമായിരുന്നില്ല, സമകാലിക രൂപത്തിലാണ് അത് ചെയ്തതെന്നും അവർ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Neeta Lulla reveals the intricate craftsmanship behind Aishwarya Rai's lavender Dil Ka Rishta lehenga., The outfit utilized custom-dyed organza and delicate water-sequin embroidery., The ensemble featured a unique Indo-Western fusion, blending a kurti-style blouse with traditional aesthetics., Custom handcrafted jewellery with Swarovski crystals was designed to complement the specific lavender-blue palette.