ജീവിതം പോരാടി ജയിച്ചവർ: രജിതയും അഖിലും കണ്ടുമുട്ടിയപ്പോൾ..
പെരുമ്പാവൂര്‍ മാര്‍ത്തോമാ കോളേജിലേക്കെത്തുമ്പോള്‍ വൈകുന്നേരം മൂന്നുമണി കഴിഞ്ഞിരുന്നു. കോളേജ് ചെയര്‍പേഴ്സണും ക്രിക്കറ്റ്, കബഡി വാഴ്സിറ്റി താരവുമായ രജിതയെത്തേടിയായിരുന്നു യാത്ര. പെണ്‍കുട്ടിയാണെന്ന് അറിയിക്കാതെ, അമ്പലനടയില്‍ കിടന്നുറങ്ങി, പട്ടിണി കിടന്ന്, ചില ദിവസങ്ങളില്‍ നിവേദ്യം മാത്രം കഴിച്ച് വിശപ്പടക്കി മാസങ്ങള്‍ ജീവിച്ച് കോളേജില്‍ പഠിക്കാനെത്തിയ രജിത. ഡിഗ്രിക്ക് ചേര്‍ന്ന് ആറുമാസംകൊണ്ട് കോളേജ് യൂണിയന് ചെയര്‍പേഴ്സണ്‍ ആയതോടെ രജിത വാര്‍ത്തകളില്‍ നിറഞ്ഞു.
രജിതയെ കാണാന്പോകുമ്പോള് കൂടെ വേറൊരാള്കൂടിയുണ്ടായിരുന്നു. കാലടി സംസ്കൃതകോളേജിലെ ഗവേഷകവിദ്യാര്‍ഥിയായ അഖില്‍. പഠിക്കുന്ന കോളേജ് കാമ്പസിലെ കാന്റീനില്‍ പൊറോട്ടയടിക്കുന്ന അഖിലും മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞിരുന്നു.
മാര്‍ത്തോമാ കോളേജിലേക്ക് ചെന്നുകയറുമ്പോള്‍ ക്രിക്കറ്റ് പ്രാക്ടീസിലായിരുന്നു രജിത. കൂട്ടുകാരി അന്ന എറിഞ്ഞ ബോള്‍ കൃത്യമായി എത്തിയത് അഖിലിന്റെ കൈകളിലേക്ക്. വനിതാ കോളേജിന്റെ ഗ്രൗണ്ടില്‍ ഇതേതാ ഒരു പുരുഷതാരമെന്നപോലെ രജിത നോക്കി. ''ഇത് അഖില്‍ കാര്ത്തികേയന്, കാലടി സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥിയാണ്. രജിതയെ പരിചയപ്പെടണമെന്ന് പറഞ്ഞപ്പോള്‍ കൂടെക്കൂട്ടി.'' പരിചയപ്പെടുത്തിയപ്പോഴേക്ക് രജിതയ്ക്ക് ആളെ പിടികിട്ടി.
''ചേട്ടനെക്കുറിച്ചുള്ള വീഡിയോ കണ്ടിട്ടുണ്ട്. ചേട്ടന് ഇപ്പോ വൈറലാണല്ലോ!'' അഖിലിന്റെ മുഖത്ത് ആദ്യം ചെറിയൊരു അമ്പരപ്പ്. പിന്നെ ചിരിച്ച് തമ്മില്‍ പരിചയപ്പെട്ടു. ക്രിക്കറ്റ്പരിശീലനവേഷം മാറി രജിതയെത്തിയതോടെ ഇരുവരും സംസാരിച്ചുതുടങ്ങി. ജീവിതത്തിന്റെ കയ്പും ചവര്‍പ്പും മധുരവുമറിഞ്ഞ വര്‍ത്തമാനങ്ങള്‍.
അഖില്‍: ആറുമാസംകൊണ്ട് കോളേജ് യൂണിയന് നേതാവൊക്കെ ആയല്ലോ?
''എനിക്ക് ഇവിടെ നിറയെ ഫാന്‍സാണ് ചേട്ടാ.'' രജിതയുടെ പറച്ചില് കേട്ടപ്പോള്‍ അടുത്തുനിന്ന കൂട്ടുകാരികളടക്കം എല്ലാവരും കൂട്ടച്ചിരി. രജിത ജീവിതം പറഞ്ഞുതുടങ്ങി.
''ആറുമാസമേ ആയുള്ളൂ ഈ കോളേജില്‍ എത്തിയിട്ട്. ഇവിടെയുള്ള കുട്ടികളുടെ വലിയ പിന്തുണയാണ് എനിക്ക് ഇപ്പോള്‍ കൂട്ടിനുള്ളത്. ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ എന്നാലാവുംവിധം ശ്രമിക്കുന്നു. ഞാന്‍ അവര്‍ക്കൊപ്പമുണ്ടെന്ന വിശ്വാസമായിരിക്കും എന്നെ അവര്‍ തിരഞ്ഞെടുക്കാന്‍ കാരണം. ജീവിതം ഇങ്ങനെയൊക്കെയാവുമെന്ന് പ്രതീക്ഷിച്ചതേയല്ല. മാതൃഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ജീവിതത്തില്‍ വലിയ മാറ്റമാണ് കൊണ്ടുവന്നത്.
രജിതയേയും അഖിലിനേയും കൂടുതല്‍ അറിയാൻ
Content Highlights: rejitha, akhil karthikeyan, grihalakshmi magazine, inspirational stories