30 വർഷം തികയ്ക്കുന്ന കപീഷ്, മന്ത്രവും മാജിക്കുകളുമുള്ള മാജിക് മാലു
അമർ ചിത്രകഥകളും കോമിക്കുകളും ബാലമാസികകളും സമ്മാനിച്ച ഒരു അദ്ഭുതലോകമുണ്ട്. ഇന്നും മലയാളിക്ക് ഗൃഹാതുരമായ ഓർമ്മകളിലൊന്നാണത്. കാലങ്ങളേറെ കഴിഞ്ഞിട്ടും കപീഷും, മായാവിയും, വികൃതിക്കുടുക്കകളായ രാമുവും ശ്യാമുവും, മാജിക് മാലുവും മലയാള ബാല്യത്തിന് പ്രിയപ്പെട്ടവരാണ്. ആ വരകളുടെ സ്രഷ്ടാവിനെ തേടിയാണ് ഇരിങ്ങാലക്കുടയിലെ 'സോന'യെന്ന വീട്ടിലെത്തുന്നത്. ആർട്ടിസ്റ്റ് എം. മോഹൻദാസിന്റെ അരികിൽ. ആ വരകൾക്കുപിന്നിലെ കഥകൾ അദ്ദേഹം പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi