‘മരുമകന്റെ കാറിന്റെ സീറ്റില്‍ ചുവപ്പ് പടരാതിരിക്കാന്‍ പെട്ട പാടിനെക്കുറിച്ച് വേദനയോടെ അവൾ ഡോക്ടറോട് വിവരിച്ചു’

പോസ്റ്റ് മോഡേണിസവും കടന്ന് മെറ്റാമോഡേണിസത്തില്‍ എത്തി നില്‍ക്കുന്ന കഥയെന്ന മാധ്യമത്തില്‍ ഭാഷ, ശൈലി,വിഷയങ്ങള്‍ എന്നിവയിലെല്ലാം വന്ന മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായ വിശകലനവും ആഴത്തിലുള്ള അറിവും സലിന്‍ മാങ്കുഴി എന്ന എഴുത്തുകാരനുണ്ട്. അതു കൊണ്ട് തന്നെയാണ് ഒരു പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയെ, അവളുടെ മാനസിക ശാരീരിക ബുദ്ധിമുട്ടുകളെ വിഹ്വലതകളെ എത്ര ദാരി(ദ്യത്തോടെയാണ് പുരുഷന്‍ വൈകാരിക കൈകാര്യം ചെയ്യുന്നത് എന്നതിനെക്കുറിച്ചെഴുതാന്‍ അദ്ദേഹത്തിന് കഴിയുന്നത്. പെണ്ണനുഭവിക്കുന്ന നീറുന്ന പ്രശ്‌നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ, കാല്പനികതയെ കൂട്ട് പിടിക്കാതെ, അവസരോചിതമായ സംഭാഷണങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു വ്യത്യസ്തമായ ഭൂമികയില്‍ അവതരിപ്പിക്കപ്പെടുമ്പോഴ കഥ എന്ന മാധ്യമത്തിന് കൂടുതല്‍ സ്വീകാര്യത കൈവരുകയുള്ളൂ. പുരുഷാധിപത്യ സമൂഹം കാലങ്ങളായി സത്യമെന്ന് വിശ്വസിപ്പിച്ച് പറഞ്ഞ് പഠിപ്പിച്ച് വച്ചിരുന്ന ചില ചിന്താരീതികളെ സ്ത്രീജീവിതത്തെ തന്നെയും ഉടച്ച് വാര്‍ക്കുന്ന ഒരു നവോത്ഥാന പ്രക്രിയയാണ് സലിന്‍ മാങ്കുഴി തന്റെ കഥകളിലൂടെ ചെയ്യുന്നത്. ആര്‍ജ്ജവമുള്ള സ്ത്രീകളാണ് ഇദ്ദേഹത്തിന്റെ നായികമാര്‍. പ്രശ്‌നങ്ങളെ നേരിടുന്നതിന് അവര്‍ക്ക് അവരുടേതായ രീതികളുണ്ട്. മുമ്പെങ്ങും മലയാളകഥകളില്‍ കണ്ട് വരാത്ത തേഞ്ഞ് പഴകാത്ത രീതിയിലാണ് അവര്‍ ജീവിതത്തെ നിര്‍വചിക്കുന്നത്. സ്‌നേഹം എന്നത് ഒരു മരീചിക മാത്രമാണെന്നും 'ഓമനേ തങ്കമേ ' എന്നൊക്കെയുള്ള സുന്ദര പദങ്ങള്‍ സ്ത്രീകളെ തന്റെ രീതികള്‍ക്കനുസരിച്ച് അടക്കി നിര്‍ത്താന്‍ വേണ്ടി പുരുഷന്‍മാര്‍ കണ്ടെത്തിയ വെറും മധുര പദങ്ങള്‍ മാത്രമാണ് എന്ന തിരിച്ചറിവ് ഈ സ്ത്രീകള്‍ക്കുണ്ട്.
ചോരവട്ടം
'ചോരവട്ടം' പെണ്ണനുഭവത്തെ അതിസൂക്ഷ്മമായും ഗാഢമായും അവതരിപ്പിക്കുന്ന കഥയാണ്. എങ്ങനെയാണ് സ്ത്രീ സെക്കന്റ്
Content Highlights: Deep dive into Salin Mankuzhi`s stories exploring modern women`s struggles, societal norms, and the evolution of feminine narrative in literature.