കൂട്ടുകാരി

നെറ്റിത്തടത്തില്‍ നിറയെ
കുരുക്കളുളള
ഒരു കൂട്ടുകാരിയുണ്ടായിരുന്നെനിക്ക്.
കുരുമാറാന്‍ ഡോക്ടറെ കണ്ടകാര്യം
അവളെന്നോട് പറഞ്ഞപ്പോള്‍
അവളുടെ മുഖമൊരു പൂര്‍ണ്ണചന്ദ്രനായും
കുരുക്കള്‍ ആകാശത്തെ
നക്ഷത്രങ്ങളായും തോന്നി.
പിന്നെയെന്നോ എന്റെ മുഖത്തും
നക്ഷത്രങ്ങള്‍ വിരിഞ്ഞു
മഞ്ഞളും ഫേസ്പാക്കും നിരത്തി
ഞാനവയുടെ വെളിച്ചം കെടുത്തി
പക്ഷേ, തമോഗര്‍ത്തങ്ങളായി
അവ ഇപ്പോഴും അവിടവിടെ
മുഖം കറുപ്പിച്ചു കിടക്കുന്നു!
Content Highlights: poem by m. sandhya