ചാര്‍ളി ചാപ്ലിന്റെ കല്ലറ മോഷ്ടിച്ചവര്‍ ആവശ്യപ്പെട്ടത് 600000 ഡോളര്‍, പോലീസിനെ വട്ടംകറക്കിയ പ്രതികള്‍

ചാര്‍ളി ചാപ്ലിന്‍/Getty Images
ചാര്‍ളി ചാപ്ലിന്‍/Getty Images

ലോകത്തെ ചിരിയിലൂടെ ചിന്തിപ്പിച്ച അനുഗ്രഹീതനടനാണ് ചാര്‍ളി ചാപ്ലിന്‍. 88 വര്‍ഷം നീണ്ട ആ ജീവിതം അവസാനിച്ചത് സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ചാണ്. അതും 1977-ലെ ക്രിസ്തുമസ് ദിനത്തില്‍. വര്‍ഷങ്ങളായി ചാപ്ലിന്റെ താമസം സ്വിസ് മണ്ണിലായിരുന്നു. അവിടെ വീടിനടുത്ത് തന്നെയാണ് അദ്ദേഹത്തെ അടക്കിയത്. 135 കിലോയോളം വരുന്ന അതിമനോഹരമായ ഓക്ക് മരത്തിന്റെ പെട്ടിയിലാണ് അദ്ദേഹത്തിന്റെ ശരീരം അടക്കിയത്.

1978 മാര്‍ച്ച് ഒന്നാം തീയതി രാത്രി, രണ്ടുപേര്‍ ഇരുട്ടിന്റെ മറപറ്റി സെമിത്തേരിയിലെത്തി. അവര്‍ അദ്ദേഹത്തിന്റെ കല്ലറ മാന്തി ഭാരമേറിയ ആ മരപ്പട്ടി പുറത്തെടുത്തു. പുറത്തുനിര്‍ത്തിയിട്ടിരുന്ന കാറില്‍ ആ പെട്ടിയുമായി അവര്‍ കടന്നുകളഞ്ഞു. ബള്‍ഗേറിയയില്‍ നിന്നും പോളണ്ടില്‍ നിന്നുമുള്ളവരായിരുന്നു അവര്‍. റോമന്‍ വാര്‍ഡസ്, ഗവേസ് എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. രണ്ടുപേരും കാര്‍ മെക്കാനിക്കുകള്‍. എല്ലാ അത്യാധുനിക സൗകര്യനങ്ങളുമുള്ള ഒരു മെക്കാനിക്ക് ഷോപ്പ് തുടങ്ങണം എന്നായിരുന്നു അവരുടെ ആഗ്രഹം. അതിനുള്ള പണം കണ്ടെത്താനാണ് അവര്‍ ചാപ്ലിന്റെ ഭൗതികാവശിഷ്ടം മോഷ്ടിച്ചത്.

Content Highlights: charlie chaplins coffin was stolen by two mechanics for ransom

Continue reading