‘അമ്മമാരുടെ ജോലി വളരെ ലളിതമായിരുന്നു’; മാതൃത്വത്തിന് വന്ന മാറ്റങ്ങളെക്കുറിച്ച് ട്വിങ്കിള്‍ ഖന്ന

ട്വിങ്കിൾ ഖന്ന/ Instagram
ട്വിങ്കിൾ ഖന്ന/ Instagram

ബോളിവുഡ് നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന,  മാതൃത്വത്തിന് കാലക്രമേണ വന്ന മാറ്റങ്ങളെക്കുറിച്ച് അടുത്തിടെ നടന്ന പരിപാടിയില്‍ സംസാരിച്ചിരുന്നു. 'മിസ് ഫണ്ണിബോണ്‍സ് റിട്ടേണ്‍സ്' എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെ, ഇന്നത്തെ കാലത്തെ മാതൃത്വം പഴയതില്‍ നിന്ന് വ്യത്യസ്തമാണെന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു. 2015-ല്‍ പുറത്തിറങ്ങിയ അവരുടെ ബെസ്റ്റ് സെല്ലര്‍ കൃതിയുടെ രണ്ടാം ഭാഗമാണ് പുതിയ പുസ്തകം.

ട്വീക്ക് ഇന്ത്യയ്ക്ക് വേണ്ടി നീതി പാല്‍ത്തയുമായി നടത്തിയ സംഭാഷണത്തില്‍ ട്വിങ്കിള്‍ ഇങ്ങനെ പറഞ്ഞു: ''ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍, അമ്മമാരുടെ ജോലി വളരെ ലളിതമായിരുന്നു. കുട്ടികൾക്ക് രണ്ട് റൊട്ടി കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. അവര്‍ക്ക് മൂന്ന് ഗ്ലാസ് പാല്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ ഹോംവര്‍ക്ക് ചെയ്യുന്നു എന്നും ഉറപ്പാക്കണം. ഒപ്പം മുടിയില്‍ എണ്ണ തേച്ച് കെട്ടിവെയ്ക്കണം. അത്രമാത്രം. നിങ്ങള്‍ക്ക് ഇതെല്ലാം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞെങ്കില്‍, നിങ്ങളുടെ ജോലി കഴിഞ്ഞു.”

ഇന്നത്തെ അമ്മമാര്‍ക്ക് നിരവധി റോളുകള്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. ''ഇന്ന്, മാതൃത്വം വളരെ വ്യത്യസ്തമാണ്. നിങ്ങള്‍ ഒരു കുട്ടികളുടെ മനഃശാസ്ത്രജ്ഞയാണ്,പരിശീലകയാണ്. പോഷകാഹാര വിദഗ്ധയാണ്. അവര്‍ എത്ര കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നു, എത്ര വിറ്റാമിനുകള്‍ ഭക്ഷണത്തിലൂടെ അവര്‍ക്ക് ലഭിക്കുന്നു എന്ന് നിങ്ങള്‍ ശ്രദ്ധിക്കുന്നു. നിങ്ങള്‍ അവരുടെ പാചകക്കാരിയാണ്,അദ്ധ്യാപികയാണ്. ഏറ്റവും പ്രധാനപ്പെട്ടതെന്തെന്നാല്‍ നിങ്ങളവരുടെ സ്‌ക്രീന്‍ മോണിറ്റര്‍ ആണ്. അവര്‍ എത്ര മണിക്കൂര്‍ സ്‌ക്രീനില്‍ ചെലവഴിക്കുന്നു? അവര്‍ എന്താണ് ചെയ്യുന്നത്? എന്നിങ്ങനെ വിരവധികാര്യങ്ങള്‍ ഇന്നത്തെ അമ്മമാര്‍ നോക്കേണ്ടതായി വരുന്നു. അതോടൊപ്പം ഇപ്പോഴും കുട്ടികള്‍ക്ക് മുടി കെട്ടിക്കൊടുക്കേണ്ടതുമുണ്ട്” താരം പറയുന്നു.

രാജേഷ് ഖന്ന, ഡിംപിൾ കപാഡിയ എന്നീ ഇതിഹാസ താരജോഡികളുടെ മകളാണ് ട്വിങ്കിൾ ഖന്ന. 1995 ൽ ബർസാത്ത് എന്ന ചിത്ത്തിലൂടെയാണ് അവർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 2001-ലായിരുന്നു ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള ട്വിങ്കിളിൻറെ  വിവാഹം. ഇവർക്ക് ആരവ്, നിതാര എന്നീ രണ്ട് കുട്ടികളുമുണ്ട്. വിവാഹ ശേഷം ട്വിങ്കിൾ, സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Twinkle Khanna discusses the evolving role of mothers today, from simple duties to being psychologists, coaches, and screen monitors. Read about her insights.