‘വിവാഹത്തിന് മുമ്പ് സംഗീത തന്നെ സന്തോഷിപ്പിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുമായിരുന്നു’

വിജയ്, സംഗീത
വിജയ്, സംഗീത

ദളപതി വിജയുടെയും ഭാര്യ സംഗീതയുടെയും വിവാഹമോചന വാർത്തകൾ തെന്നിന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു. 27 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ സംഗീത ചെങ്കൽപേട്ട് കുടുംബ കോടതിയിൽ വിവാഹമോചന ഹർജി നൽകി. 2021 ഏപ്രിലിൽ വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് സംഗീത കണ്ടെത്തിയതായും ഇതാണ് ബന്ധം തകരാൻ പ്രധാന കാരണമെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു. കേസിന്റെ അടുത്ത വാദം ഏപ്രിൽ 20-ന് നടക്കും.

വിവാഹമോചന വാർത്തകൾക്കിടയിൽ തന്റെ ദാമ്പത്യത്തെക്കുറിച്ച് വിജയ് മുൻപ് നൽകിയ ഒരു അഭിമുഖം ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാണ്.

സംഗീതയുമായുള്ള വിവാഹത്തിന് പ്രധാന കാരണം അവരുടെ പക്വതയും തന്നെ മനസ്സിലാക്കാനുള്ള കഴിവുമാണെന്ന് വിജയ് അന്ന് പറഞ്ഞിരുന്നു.വിവാഹത്തിന് മുമ്പ് സംഗീത തന്നെ സന്തോഷിപ്പിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുമായിരുന്നുവെന്നും എന്നാൽ താൻ അതിനോടൊന്നും കാര്യമായി പ്രതികരിക്കാറില്ലായിരുന്നുവെന്നും വിജയ് വെളിപ്പെടുത്തി. "ഞാൻ അധികം റിയാക്ട് ചെയ്യാത്തതുകൊണ്ട് പിന്നീട് അത്തരം കാര്യങ്ങൾ ചെയ്യുന്നത് അവർ നിർത്തി. എങ്കിലും കാറുകളും മറ്റും എനിക്ക് സമ്മാനമായി നൽകുമായിരുന്നു," വിജയ് പറഞ്ഞു.

തന്റെ സിനിമകൾ പരാജയപ്പെടുമ്പോൾ സംഗീത നൽകുന്ന പിന്തുണ വലുതാണെന്നും, സിനിമയെക്കുറിച്ചുള്ള അവരുടെ സത്യസന്ധമായ അഭിപ്രായങ്ങൾ തനിക്ക് ഗുണകരമായിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

1999 ഓഗസ്റ്റ് 25-നായിരുന്നു ക്രിസ്ത്യൻ മതവിശ്വാസിയായ വിജയ് യുടെയും ഹിന്ദു മതവിശ്വാസിയായ സംഗീതയുടെയും വിവാഹം. വിജയ്‌യുടെ കടുത്ത ആരാധികയായിരുന്ന സംഗീത പിന്നീട് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയാവുകയായിരുന്നു. നീണ്ട 27 വർഷത്തെ ദാമ്പത്യം ഇത്തരമൊരു തകർച്ചയിൽ എത്തിയത് ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

തൃഷയുമായുള്ള വിജയ് യുടെ ബന്ധമാണ് ഇതിന് (Vijay divorce) കാരണമെന്ന് മുമ്പും റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാഹമോചന വാർത്തകൾക്കിടയിൽ വിജയ്‌യും തൃഷയും ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഒന്നിച്ചെത്തിയതോടെ ഇരുവരും പ്രണയത്തിലാണെന്ന ഊഹാപോഹങ്ങൾ വർധിക്കുകയും ചെയ്തു. അടുത്തിടെ വിജയ് യുടെ മകൻ ജേസൺ സഞ്ജയ് തന്റെ പേരിൽ നിന്ന് അച്ഛന്റെ പേരിന്റെ ആദ്യക്ഷരം (Initial) ഒഴിവാക്കിയതും വാർത്തകൾക്ക് ആക്കം കൂട്ടി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Details regarding the divorce petition filed by Sangeetha., Vijay's past interviews reflecting on his marriage and Sangeetha's support., Speculations involving Trisha and the impact on their 27-year relationship., Recent public actions by family members fueling divorce rumors.