തത്സുകി പ്രവചിച്ച ആ മഹാദുരന്തം ഇതായിരുന്നോ? ഭൂകമ്പത്തിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി പ്രവചനം..

2025 ജൂലൈ 5 പുലര്‍ച്ചെ 4ന് ഒരുമഹാദുരന്തം തേടിയെത്തും, മഹാനഗരങ്ങള്‍ കടലില്‍ വീഴും, റിയോ തത്സുകിയുടെ പ്രവചനം പാഴായിപ്പോയപ്പോള്‍ ജപ്പാന്‍ മാത്രമല്ല ലോകം മുഴുവന്‍ ആശ്വസിച്ചിരുന്നു, എന്നാല്‍ റിയോ തത്സുകിയുടെ ആരാധകര്‍ മാത്രം അത് അംഗീകരിച്ചില്ല, ഈ മാസം അവസാനിക്കും മുമ്പേ ആ ദുരന്തം സംഭവിക്കുമെന്നവര്‍ വിശ്വസിച്ചു, പൊള്ളയായ പ്രവചനമെന്ന് പറഞ്ഞ് മറ്റുള്ളവര്‍ അതിനെ കളിയാക്കി, എന്നാല്‍ ജൂലൈ അവസാനിക്കാന്‍ ഒരുദിനം ബാക്കി നില്‍ക്കെ ആ ദുരന്തം സംഭവിച്ചിരിക്കുന്നു. റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ ജൂലൈ 30ന് പുലര്‍ച്ചെയുണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് റഷ്യയിലും ജപ്പാനിലും സുനാമിതിരമാലകള്‍ ആഞ്ഞടിക്കുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ വടക്കന്‍ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായിരിക്കുന്നത്. വടക്കന്‍ ജപ്പാനിലെ തീരപ്രദേശങ്ങളിലേക്കാണ് ആദ്യം ഭീമന്‍ തിരമാലകളെത്തിയത്.

ജൂലൈ അവസാനിക്കും മുമ്പേ ദുരന്തം എത്തിയതോടെ ജാപ്പനീസ് ബാബാ വാന്‍ഗ എന്ന അപരനാമത്തിലറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനം വീണ്ടും ചര്‍ച്ചയാകുകയാണ്. റിയൊ തത്സുകി തന്റെ ഫ്യൂച്ചര്‍ ഐ സോ എന്ന കൃതിയിലൂടെയാണ് ഇത്തരം

പ്രവചനങ്ങള്‍ നടത്തുന്നത്.

റിയോ തത്സുകിയുടെ പുസ്തകത്തില്‍ പറഞ്ഞത് ജപ്പാനും ഫിലിപ്പീന്‍സിനും ഇടയില്‍ കടല്‍ തിളച്ചുമറിയും എന്നാണ്. അതായത് സമുദ്രത്തിനടിയില്‍ സംഭവിക്കുന്ന ഭൂകമ്പത്തെ കുറിച്ചുള്ള സൂചനയാണിതെന്ന് അന്നേ ചിലര്‍ വാദിച്ചിരുന്നു. അത്തരമൊരു ഭൂകമ്പവും പിന്നാലെ സുനാമിയും ഉണ്ടാകുമെന്നാണ് റിയോ തത്സുകി നല്‍കിയ സൂചനയെന്ന് അവരുടെ ആരാധകര്‍ പറയുന്നു. 2011ലെ സുനാമിയും കോവിഡ് വ്യാപനവുമൊക്കെ നേരത്തെ തത്സുകി പ്രവചിച്ചിട്ടുണ്ട് എന്നാണ് ആരാധകരുടെ അവകാശവാദം. അതിനാലാണ് തത്സുകിയുടെ പ്രവചനം ജപ്പാനില്‍ കോളിളക്കം സൃഷ്ടിച്ചത്. ജൂണ്‍ അവസാന വാരവും ജൂലൈ ആദ്യ വാരവും ജപ്പാനിലേക്കുള്ള യാത്ര ആള്‍ക്കാര്‍ കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. 1999ല്‍ പ്രസിദ്ധീകരിച്ച ഫ്യൂച്ചര്‍ ഐ സോയുടെ കവര്‍ പേജില്‍ തന്നെ 2011 മാര്‍ച്ചിലെ ഭൂകമ്പവും തുടര്‍ന്നുള്ള സുനാമിയും രേഖപ്പെടുത്തിയിരുന്നു. ഈ ദുരന്തത്തില്‍ ഏകദേശം 16,000 പേര്‍ മരിക്കുകയും ഫുകുഷിമ ഡൈചി ആണവ ദുരന്തത്തിന് കാരണമാവുകയും ചെയ്തിരുന്നു. താന്‍ പ്രവചിച്ച അതേ വര്‍ഷം അതേ സമയത്താണ് ഈ ദുരന്തങ്ങള്‍ ഉണ്ടായതെന്നാണ് തത്സുകിയുടെ വാദം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rio Tatsunoki`s predictions resurface after the recent earthquake and tsunami in Russia and Japan. Did his book `Future I saw` foreshadow these events?