‘കള്ളക്കരച്ചിലുമായി ഇറങ്ങിയെന്ന് ആളുകൾ പറയുമായിരിക്കും’, സ്ട്രെസ്സ് താങ്ങാനാവുന്നില്ലെന്ന് രേണുസുധി

അന്തരിച്ച കോമഡി താരം കൊല്ലം സുധിയുടെ കുടുംബത്തിലെ തർക്കങ്ങളും വെളിപ്പെടുത്തലുകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. സുധിയുടെ മൂത്തമകൻ രാഹുൽ (കിച്ചു) ചില തുറന്നുപറച്ചിലുകൾ നടത്തിയതിനു പിന്നാലെ, സുധിയുടെ ഭാര്യ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണം നടക്കുന്നുണ്ട്. രേണു അടക്കമുള്ളവർക്കെതിരേ ചില ആരോപണങ്ങൾ വീഡിയോയിലൂടെ രാഹുൽ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ സൈബർ ആക്രമണം താങ്ങാനാവുന്നില്ലെന്നു പറഞ്ഞത് പൊട്ടിക്കരഞ്ഞ് വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി.
"എന്റെ ജീവിതാവസാനത്തിൽ... അവസാനത്തെ ഉത്തരം ലഭിക്കട്ടെ..." എന്നാണ് വീഡിയോക്ക് നൽകിയ ക്യാപ്ഷൻ. "ഫേസ്ബുക്കും ഇൻസ്റ്റയും ഒന്നും തുറക്കാൻ പറ്റുന്നില്ല. രേണു സുധി എന്ന കണ്ടന്റ് മാത്രമെ ഇവർക്കുള്ളോ? വേറൊരു കണ്ടന്റും ഇല്ലേ? തുറക്കാൻ പറ്റാത്ത അവസ്ഥയായി. എന്നെ ബാധിക്കുന്ന കാര്യം അല്ലെങ്കിൽ പോലും ചിലതൊക്കെ എന്നെ ബാധിക്കും. കാരണം ഞാനും ഫേസ്ബുക്കിൽ വീഡിയോകൾ കാണാനായി നോക്കാറുണ്ട്. എന്റെ കമന്റ് ബോക്സ് തുറന്നാൽ ഞാൻ എന്തൊക്കയോ അപരാധം ചെയ്തെന്ന മട്ടിലാണ് മുഴുവൻ കമന്റുകളും. എല്ലാവർക്കും അറിയാം കണ്ടന്റാണ് രേണു സുധി എന്നത്. കാശ് കിട്ടുന്നുണ്ടാകും ഇവർക്കെല്ലാമെന്ന് അറിയാം. ഞാൻ ഇടുന്ന ഈ വീഡിയോ ആഘോഷിക്കാനും ആളുകളുണ്ടാകുമെന്നറിയാം."
"അവൾ കള്ളക്കരച്ചിലുമായി ഇറങ്ങി മുതല കണ്ണീരുമായി ഇറങ്ങി എന്നൊക്കെ ഈ വീഡിയോ കാണുമ്പോൾ ആളുകൾ പറയും, എനിക്ക് അറിയാം. എനിക്ക് വേണമെങ്കിൽ ആത്മഹത്യ ചെയ്യാം. കേൾക്കാവുന്നതിന്റെ അപ്പുറം ഞാൻ കേട്ടു. അത് ഞാൻ ചെയ്യാത്തതിന് കാരണം ചില കാര്യങ്ങൾ എന്നെ പിന്നോട്ട് വലിക്കുന്നത് കൊണ്ടാണ്. ചില കാര്യങ്ങൾ എന്നെ പിടിച്ച് വെക്കുകയാണ്. അതുകൊണ്ടാണ് ആത്മഹത്യ ചെയ്യാത്തത്. നെഗറ്റീവ് കണ്ടന്റ് (Negative content) ചെയ്യുന്നവർ എനിക്ക് നൽകുന്ന സ്ട്രെസ്സ് താങ്ങാൻ ആവാതെ ചിലപ്പോൾ ഞാൻ അവസാനം അതുതന്നെ ചെയ്യുമായിരിക്കും. എന്ത് അറിഞ്ഞിട്ടാണ് ആളുകൾ തെറിവിളിക്കുന്നതെന്ന് അറിയില്ല," രേണു പറയുന്നു.
കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകനാണ് രാഹുൽ. ജീവിതത്തിലുടനീളം താൻ തഴയപ്പെട്ടുവെന്നും അച്ഛന്റെ മരണശേഷം പൂർണമായും ഒറ്റപ്പെട്ടുവെന്നും വീഡിയോയിൽ രാഹുൽ ആരോപിച്ചിരുന്നു. മറ്റുള്ളവർക്കു മുമ്പിൽ മകനായി കാണിക്കുമ്പോഴും ജീവിതത്തിൽ രേണുവിൽ നിന്ന് നേരിടേണ്ടി വന്നത് വലിയ വേദനകളാണെന്നും വീട്ടിലെ സാഹചര്യങ്ങൾ കാരണം മയക്കുമരുന്നിന് അടിമപ്പെട്ടുവെന്നും രാഹുൽ പറഞ്ഞു. അച്ഛനുമായി അടുക്കാൻ രേണു സമ്മതിച്ചിരുന്നില്ലെന്നും. ഈ വീഡിയോ വൈറലായതോടെയാണ് രേണുവിനെതിരേ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Renu Sudhi addresses the intense social media backlash and cyberbullying she is facing., The controversy stems from allegations made by Kollam Sudhi's son, Rahul, regarding their family dynamics., Renu expresses severe mental distress, highlighting the impact of negative content creators., The report covers the public reaction and the emotional toll on the family members involved.