അടുക്കളത്തോട്ടത്തിൽ നിന്ന് 70% പച്ചക്കറി; 17 കോടിയുടെ വീടിന്റെ ബാൽക്കണിയിൽ പൊന്നു വിളയിച്ച നടൻ

സിനിമയിലെ മികവു കൊണ്ട് മാത്രമല്ല, തന്റെ വേറിട്ട ജീവിതരീതികൾ കൊണ്ടും ശ്രദ്ധനേടാറുള്ള താരമാണ് ആർ. മാധവൻ. മുംബൈയിലെ 17 കോടി രൂപ വിലമതിക്കുന്ന തന്റെ വീടിന്റെ ടെറസിൽ പച്ചക്കറികൃഷി ചെയ്ത് വീണ്ടും വാർത്തകളിൽ നിറയുകയാണ് അദ്ദേഹം.
ഒരു സിനിമയുടെ തിരക്കഥാ രചനയുടെ ഭാഗമായി വീട്ടിൽ കൂടുതൽ സമയം ചെലവഴിച്ചപ്പോഴാണ് മാധവൻ ജൈവകൃഷിയിലേക്ക് തിരിയുന്നത്. വിപണിയിൽ ലഭിക്കുന്ന പച്ചക്കറികളിലെ രാസവസ്തുക്കളുടെയും ജനിതക മാറ്റങ്ങളുടെയും അപകടത്തെക്കുറിച്ച് ചിന്തിച്ചതാണ് സ്വന്തമായി കൃഷി ചെയ്യാൻ പ്രേരണയായത്.
വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളുടെ 70 ശതമാനത്തോളം താരം സ്വന്തം തോട്ടത്തിൽ നിന്നാണ് വിളവെടുക്കുന്നതത്രെ. സാധാരണ കൃഷിക്ക് വേണ്ടിവരുന്ന വെള്ളത്തിന്റെ ഇരുപതിലൊന്ന് (1/20) മാത്രം ഉപയോഗിച്ചാണ് Drip Irrigation രീതിയിലൂടെ കൃഷി നടത്തുന്നത്. വരൾച്ചാ സമയങ്ങളിൽ വെള്ളം ലാഭിക്കാൻ ഇത് ഏറ്റവും മികച്ച മാർഗ്ഗമാണെന്ന് മാധവൻ വ്യക്തമാക്കുന്നു.
തക്കാളി, വെള്ളരി, ബ്രൊക്കോളി, വഴുതനങ്ങ, വെണ്ടക്ക തുടങ്ങി വിവിധ തരം പച്ചക്കറികളാണ് മാധവൻ തന്റെ ബാൽക്കണിയിൽ കൃഷി ചെയ്യുന്നത്. "ഇന്നത്തെ എന്റെ ടെറസ്സിൽ നിന്നുള്ള വിളവെടുപ്പ്... ഓർഗാനിക് ആന്റ് സ്വീറ്റ്" എന്ന കുറിപ്പോടെ താരം മുൻപ് പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു. എല്ലാവരും വീട്ടിൽ ചെറിയ രീതിയിലെങ്കിലും പച്ചക്കറികൾ വളർത്താൻ ശ്രമിക്കണമെന്നാണ് താരത്തിന്റെ പക്ഷം.
കൃഷിയോടുള്ള തന്റെ താല്പര്യം മുൻപും മാധവൻ പറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലെ പളനിക്കടുത്ത് വർഷങ്ങളായി വരണ്ടുണങ്ങി കിടന്നിരുന്ന പാഴ്നിലം സഹോദരനൊപ്പം ചേർന്ന് ഒരു സമൃദ്ധമായ തെങ്ങിൻതോപ്പാക്കി മാറ്റിയിരുന്നു താരം. പ്രാദേശികമായ പരമ്പരാഗത കൃഷിരീതികളും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചായിരുന്നു അത്.
ശാസ്ത്രജ്ഞനും സംരംഭകനുമായ ജി.ഡി. നായിഡുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ജിഡിഎൻ' (GDN) ആണ് ഒടിടി റിലീസിന് ഒരുങ്ങുന്ന മാധവന്റെ പുതിയ ചിത്രം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actor R. Madhavan does organic farming on his Rs 17 crore Mumbai home balcony/terrace., He harvests 70% of his family's daily vegetable requirements from his home garden., Uses efficient drip irrigation that consumes 1/20th of the normal water required., Grows tomatoes, cucumbers, broccoli, brinjal, and okra organically., His upcoming OTT release is 'GDN', based on scientist G.D. Naidu.