പലാഷ് മുച്ഛൽ കുടുംബത്തോടൊപ്പം വിമാനത്താവളത്തിൽ, പാപ്പരാസികളെ ഒഴിവാക്കിയില്ല

പലാഷ് മുച്ഛൽ
പലാഷ് മുച്ഛൽ

ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള വിവാഹം നീട്ടിവെച്ചതിനു പിന്നാലെ ആദ്യമായി പൊതുവേദിയിലെത്തി സംഗീതസംവിധായകൻ പലാഷ് മുച്ഛൽ. വിവാഹം മാറ്റിയതിനു പിന്നാലെ അദ്ദേഹത്തിന് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനിടെ, പലാഷിന്റെ പരസ്ത്രീ ബന്ധം കാരണം വിവാഹം മുടങ്ങിയെന്ന തരത്തിലും അഭ്യൂഹങ്ങളുമുണ്ടായി. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച, അമ്മ അമിതയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം പലാഷ് വിമാനത്താവളത്തിൽ എത്തിയത്.

പാപ്പരാസികൾ ചുറ്റുംകൂടിയപ്പോൾ പലാഷും കുടുംബവും അവരിൽ നിന്ന് ഒഴിഞ്ഞുമാറിയില്ല. കറുത്ത പൈജാമയും കറുത്ത ഷർട്ടും ജാക്കറ്റും ധരിച്ച്, കയ്യിലൊരു പുസ്തകവുമായി പലാഷ് വിമാനത്താവളത്തിൽ നിന്ന് പുറത്തുവരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ട്. ഇതിനിടെ, ഒരാൾ അമ്മയുടെ കാലിൽ തൊട്ട് വന്ദിക്കുന്നതും അവർ പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണാം. വാഹനത്തിനരികിലെത്തുംവരെ, പലാഷ് പാപ്പരാസികളിൽ നിന്ന് ഒഴിഞ്ഞുമാറിയില്ല.

 
 
 
 
 
 
 
 
 
 
 
 
 
 
 

നവംബർ 23-നായിരുന്നു പലാഷും സ്മൃതിയും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സ്മൃതിയുടെ അച്ഛനുണ്ടായ ആരോഗ്യപ്രശ്നത്തെത്തുടർന്ന് ആഘോഷങ്ങൾ പെട്ടെന്ന് നിർത്തിവച്ചു. ഒരു ദിവസത്തിന് ശേഷം, പലാഷിനെയും മുംബൈയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ വിഷയം വലിയ ചർച്ചയായി.

പലാഷിനെ ആദ്യം സാംഗ്ലിയിലെ ഒരു ആശുപത്രിയിലും പ്രഥമശുശ്രൂഷയ്ക്കുശേഷം അടുത്ത ദിവസം രാത്രിയോടെ മുംബൈയിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇതിനിടെ, സ്മൃതി വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയതും ചർച്ചകൾക്ക് ആക്കം കൂട്ടി. ഇതിനു പിന്നാലെ പലാഷും യുവതിയും തമ്മിലുള്ള സ്വകാര്യ ചാറ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാനും തുടങ്ങിയത്. അതേസമയം, പലാഷോ സ്മൃതിയോ ഊഹാപോഹങ്ങളോട് പ്രതികരിച്ചിട്ടില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Music composer Palash Muchhal makes his first public appearance following his wedding postponement with Smriti Mandhana and a recent health scare. He maintained a low profile.