കപ്പലിലെ 10 പേരെയും പിന്നീടൊരിക്കലും കണ്ടിട്ടില്ല;എവിടെപ്പോയെന്ന് ഇന്നും ആർക്കുമറിയില്ല

#റീഷ്മ ദാമോദർ
മേരി സെലസ്റ്റ് / എഐ നിർമിതചിത്രം
മേരി സെലസ്റ്റ് / എഐ നിർമിതചിത്രം

കനേഡിയൻ നിർമിത പായ്ക്കപ്പലായിരുന്നു മേരി സെലസ്റ്റ്. ദുരൂഹതകളേറെ നിറഞ്ഞ ഒരു പായ്ക്കപ്പലെന്ന് പറയാം.

1872 ഡിസംബർ 5-ന് ഡെ ഗ്രേഷ്യ എന്ന കപ്പൽ ശാന്തമായി യാത്ര തുടരുകയായിരുന്നു. അപ്പോഴാണ് അതിലെ ക്യാപ്റ്റൻ ഡേവിഡ് കുറേ മുന്നിലായി ഒരു കാഴ്ച കണ്ടത്. ഒരു പായ്ക്കപ്പൽ ലക്ഷ്യമില്ലാതെ നീങ്ങിക്കൊണ്ടിരിക്കുന്നു. വേഗം അതിനടുത്തേക്ക് തന്റെ കപ്പൽ അദ്ദേഹം അടുപ്പിച്ചു. തങ്ങൾ യാത്ര പുറപ്പെടുന്നതിന് എട്ടുദിവസം മുമ്പ് പുറപ്പെട്ട, മേരി സെലസ്റ്റ് എന്ന പായ്ക്കപ്പൽ ആണെന്ന് അപ്പോഴാണ് അദ്ദേഹം തിരിച്ചറിഞ്ഞത്. പുറമെനിന്ന് നോക്കുമ്പോൾ ശരിക്കുമൊരു പ്രേതക്കപ്പൽ പോലെ.

Continue reading