തകര്‍ന്ന വിമാനത്തില്‍ നിന്ന് പതിനായിരം അടി താഴ്ചയില്‍ ആമസോണ്‍ മഴക്കാടുകളിലേക്ക് മരിക്കാതെ വീണ പെണ്‍കുട്ടി

ജൂലിയൻ കോപ്‌കെ wikipedia
ജൂലിയൻ കോപ്‌കെ wikipedia

ജൂലിയന്‍ മാര്‍ഗരറ്റ് ബീറ്റ് കോപ്‌കെ. വവ്വാലുകളെ പറ്റി പഠനം നടത്തുന്ന ജെര്‍മന്‍-പെറൂവിയന്‍ മാമലോളജിസ്റ്റാണ് അവര്‍. പക്ഷേ, പെറുവിലെ ജനങ്ങള്‍ക്ക് അവര്‍ അതിജീവനത്തിന്റെ പര്യായമാണ്. അതിദാരുണമായൊരു വിമാനദുരന്തത്തിലെ ഏക അതിജീവിത. ആകാശത്തിന്റെ ഉയരത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള വീഴ്ചയില്‍ പരിക്കുകളോടെ രക്ഷപ്പെട്ട അദ്ഭുത ജന്മം. ലോകത്തെ അതിശയിപ്പിച്ച ജൂലിയന്റെ രക്ഷപ്പെടല്‍  അമ്പത്തിനാല് വര്‍ഷങ്ങള്‍ക്ക്മുമ്പൊരു ക്രിസ്മസ് രാത്രിലായിരുന്നു. 1971 ഡിസംബര്‍ 24. പെറുവിലെ ലിമയില്‍ നിന്നും കുതിച്ചുയര്‍ന്ന ലാന്‍സ ഫ്‌ലൈറ്റ് 508ലെ തൊണ്ണൂറ്റിയൊന്ന് യാത്രക്കാരില്‍ അമ്മയ്‌ക്കൊപ്പം ജൂലിയനും ഉണ്ടായിരുന്നു. പറന്നുയര്‍ന്ന് അരമണിക്കൂറിനുള്ളില്‍ മിന്നലേറ്റ് ആകാശത്തുവച്ചുതന്നെ അടര്‍ന്നൊടിഞ്ഞ വിമാനത്തില്‍ നിന്ന് ജീവിതത്തിലേക്ക് രക്ഷപ്പെട്ട ഒരേയൊരാള്‍ അവളായിരുന്നു.

പെറുവിലെ ലിമയിലായിരുന്നു ജൂലിയന്റെ ജനനം. ജര്‍മന്‍ സുവോളജിസ്റ്റായ മരിയ കൊപ്പേക്കിന്റെയും പെറൂവിയന്‍ വംശജനായ ഹാന്‍സ് വില്യമിന്റെയും ഏക മകള്‍. പരിസ്ഥിതി സ്‌നേഹികളായിരുന്നു ജൂലിയന്റെ അച്ഛനമ്മമാര്‍. വനസംരക്ഷണത്തിനായി ഒരു ഗവേഷണകേന്ദ്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മകള്‍ക്കൊപ്പം ഏറെക്കാലം മരിയയും ഹാന്‍സും ആമസോണ്‍ മഴക്കാടുകളില്‍ ചെന്ന് താമസിക്കുകയുണ്ടായി. കാടിനെയും കാടിന്റെ ജീവിലോകത്തെയും അടുത്തറിഞ്ഞായിരുന്നു അവളുടെ കുട്ടിക്കാലം. കാട് ജൂലിയനെ അതിജീവനത്തിന്റെ പല മുറകളും പഠിപ്പിച്ചു.

Content Highlights: ജൂലിയൻ കോപ്‌കെ: വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

Continue reading