ശരിയായ രീതിയില്‍ വളര്‍ത്തുമൃഗങ്ങളെ എങ്ങനെ തിരഞ്ഞെടുക്കാം.

#ഡോ. സാബിന്‍ ജോര്‍ജ്ജ്
പ്രതീകാത്മക ചിത്രം, Getty images
പ്രതീകാത്മക ചിത്രം, Getty images

വീട്ടിലേക്കൊരു വളര്‍ത്തുമൃഗം കൂട്ടുകൂടാനെത്തുമ്പോള്‍ വര്‍ഷങ്ങള്‍ നീളുന്ന ഒരു മനോഹര ബന്ധത്തിന്റെ തുടക്കമായി. ഉടമയുടെ ജീവിതം മനോഹരമാക്കാന്‍ തനിക്ക് യോജിച്ച വളര്‍ത്തുമൃഗത്തെ തന്നെ തിരഞ്ഞെടുക്കേണ്ടിവരും.

തിരഞ്ഞെടുപ്പ്
നായ, പൂച്ച, പക്ഷി… തുടങ്ങി പെറ്റ് വിപണിയിലെ താരങ്ങള്‍ നിരവധിയാണ്. അറിവും മുന്‍പരിചയവുമില്ലെങ്കില്‍ നമുക്ക് അനുയോജ്യനായ ഇണയെ കണ്ടെത്താന്‍ ബുദ്ധിമുട്ടാകും. ഏറെ ഗവേഷണവും ഗൃഹപാഠവും ഇതിനാവശ്യമെന്ന് ചുരുക്കം. ഉടമയുടെ ആവശ്യമെന്തെന്ന് ആദ്യം അറിയണം. ഓരോരുത്തരും ഒരു പെറ്റിനെ സ്വന്തമാക്കാന്‍ ഒരു കാരണമുണ്ടാകും. വീട്ടിലെ കുട്ടികള്‍ക്ക് കളിക്കൂട്ടുകാരനായി പക്ഷിമൃഗങ്ങളെ വാങ്ങുന്നവരുമുണ്ട്. ചിലര്‍ക്ക് ഉറ്റ സുഹൃത്തായി മാറ്റുവാനാണ് ഉദ്ദേശം. എന്നാല്‍ സൗന്ദര്യമാസ്വദിക്കാന്‍ ഇവയെ സ്വന്തമാക്കുന്നവരുമുണ്ട്. ഓമന മൃഗങ്ങളുടെ പരിശീലനവും പ്രദര്‍ശനവും ഹോബിയും വരുമാനമാര്‍ഗ്ഗമാക്കുന്നവരും കുറവല്ല. ഓരോ മൃഗത്തിന്റെയും പക്ഷിയുടേയും ശാരീരിക, സ്വഭാവ സവിശേഷതകള്‍, പ്രത്യേക ആവശ്യങ്ങള്‍ എന്നിവ മനസ്സിലാക്കുകയാണ് പ്രധാനം. ഉടമയുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും അവലോകനം നടത്തണം. കുടുംബത്തില്‍ ഒറ്റയ്ക്കാണോ അതോ മറ്റ് മുതിര്‍ന്നവരും കുട്ടികളും ഉണ്ടോയെന്ന് അന്വേഷിക്കാനും വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയമുണ്ടോയെന്നും ആത്മപരിശോധന നടത്തണം. ടി.വി യുടെ മുന്‍പില്‍ ചടഞ്ഞുകൂടുന്നവര്‍ക്ക് അവര്‍ക്ക് ചേരുന്ന കൂട്ടുകാരെ കിട്ടും. കുടുംബത്തിലെ ഒരംഗമായി മാറുന്ന പെറ്റിന്റെ വില നിര്‍ണ്ണയിക്കാനാവില്ലെങ്കിലും അവര്‍ക്കായി ചെലവഴിക്കാന്‍ കഴിയുന്ന തുകയെക്കുറിച്ച് കണക്ക് വേണം. വാടക വീട്ടില്‍ കഴിയുന്നവരും സ്ഥിരം യാത്ര പോകുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. യാത്രയില്‍ ഒപ്പം കൂട്ടാനുള്ള ഉദ്ദേശ്യം, എത്ര കാലത്തേക്കാണ് വളര്‍ത്താനുള്ള താല്‍പര്യം എന്നിവയും പരിഗണിക്കണം.

Content Highlights: how to choose the perfect pet for your lifestyle and home

Continue reading