ആവേശം തീര്‍ത്ത് ഗൃഹലക്ഷ്മി ഹോം ഷെഫ് മത്സരം

മീന്‍ പുളിയില ചുട്ടത്, തേന്‍ ചേര്‍ത്ത പാല്‍പ്പായസം, മട്ടന്‍-ഇടിച്ചക്ക വറുത്തരച്ചത്, ചെമ്മീന്‍ പിടി, മുരിങ്ങയില ദോശ...രുചികരമായ അനേകം വിഭവങ്ങള്‍ നിരന്നു. അതോടെ ഗൃഹലക്ഷ്മി ഹോം ഷെഫ് നാലാം സീസണിലെ കൊച്ചി സോണല്‍ മത്സരത്തിന് തുടക്കമായി.
കാച്ചില്‍ അട, നാടന്‍ ചിക്കന്‍ മപ്പാസ്, ജീരകക്കഞ്ഞി തുടങ്ങിയ വിഭവങ്ങള്‍ ആളുകളുടെ നാവില്‍ രുചിമേളം തീര്‍ത്തു. പാചകരംഗത്തെ വിദഗ്ധയായ ഷെഫ് ലത, ഷെഫ് രഞ്ജിത് രവീന്ദ്രന്‍ (എക്സിക്യുട്ടീവ് ഷെഫ്, ലക്സോ ബൈ ടൗണ്‍ബ്രിഡ്ജ് ഹോട്ടല്‍സ്, കൊച്ചി) എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
ആറ് സോണുകളിലായി നടക്കുന്ന 'ഗൃഹലക്ഷ്മി ഹോം ഷെഫ്' നാലാം സീസണിന്റെ നാലാം സോണല്‍ മത്സരമായിരുന്നു കൊച്ചി ലക്സോ ബൈ ടൗണ്‍ബ്രിഡ്ജ് ഹോട്ടലില്‍ നടന്നത്. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി വരുംദിവസങ്ങളില്‍ സോണല്‍ മത്സരങ്ങള്‍ തുടരും. സോണല്‍ മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 15 പേര്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കും. സോണലില്‍ വിജയം നേടിത്തന്ന വിഭവം ഫൈനലില്‍ തത്സമയം പാചകം ചെയ്യണം. പാചകരംഗത്തെ പ്രമുഖരും സെലിബ്രിറ്റികളും ചേര്‍ന്ന് ഫിനാലെയിലെ വിജയികളെ കണ്ടെത്തും.
50000 രൂപയാണ് ഒന്നാംസമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 30000 രൂപയും 20000 രൂപയുമാണ് സമ്മാനത്തുക. ഇതോടൊപ്പം 15 ഫൈനലിസ്റ്റുകളുടെയും ഫോട്ടോയും വിഭവങ്ങളുടെ പാചകകുറിപ്പും ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിക്കും. വിഡിയം ആണ് ഹോം ഷെഫ് നാലാം സീസണിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. ഇന്ത്യന്‍ ഓയില്‍ പ്രെസന്റിങ് സ്‌പോണ്‍സറും ഗോള്‍ഡ് വിന്നര്‍ ഹെല്‍ത്ത് പാര്‍ട്ണറും ഹൈനസ് വെല്‍നസ് പാര്‍ട്ണറുമാണ്. ലക്സോ ബൈ ടൗണ്‍ബ്രിഡ്ജ് ഹോട്ടലാണ് കൊച്ചിയിലെ വെന്യൂ പാര്‍ട്ണര്‍.
Content Highlights: grihalakshmi home chef season 4