സ്വര്‍ണ വില കുതിക്കുന്നു, കൂടുതല്‍ വാങ്ങണോ, കയ്യിലുള്ളത് വില്‍ക്കണോ?

ഇപ്പോള്‍ എവിടെ നോക്കിയാലും ഒരൊറ്റ സംശയമേയുള്ളൂ മലയാളികള്‍ക്ക്. കയ്യിലുള്ള സ്വര്‍ണം വില്‍ക്കണോ. കൈവശം വയ്ക്കണോ അതോ കൂടുതല്‍ വാങ്ങണോ ? സ്വര്‍ണത്തിന് ഇപ്പോള്‍ പൂക്കുറ്റി വിലയാണ്. പവന് 75,000 രൂപവരെ എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 9290 രൂപവരെ എത്തി. അതായത് ഒരു ഗ്രാം സ്വര്‍ണവില 10,000 രൂപയ്ക്ക് അടുത്ത് എത്തിനില്‍ക്കുന്നു. എന്തുമാത്രം സ്വര്‍ണമാണ് നമ്മുടെ കയ്യിലിരിക്കുന്നത്. പവന് വെറും പതിനായിരവും 20,000 വും ഒക്കെ വിലയുണ്ടായിരുന്ന സമയത്ത് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍വരെ നമ്മുടെ കഴുത്തിലും കാതിലും അലമാരയിലും പണയക്കാരുടെ സേഫിലുമൊക്കെ ഇരിക്കുന്നുണ്ട്. സ്വര്‍ണ വില ഇങ്ങനെ അടിക്കടി കൂടുന്നതുകാണുമ്പോള്‍ ഉള്ളീന്ന് ഒരു ആന്തലാണ്. മുഴുവന്‍ എടുത്തങ്ങ് വിറ്റാലോ. വില കുറയുമ്പോ ഇനീം വാങ്ങാലോ. അടുത്ത സെക്കന്റില്‍ തോന്നും വേണ്ട. വില ഇനീം കൂടും അപ്പോ വാങ്ങാം. അടുത്ത സെക്കന്റില്‍ വീണ്ടും സംശയം. ഇനി വില കുറഞ്ഞാലോ.
സ്വര്‍ണത്തിന്റെ കാര്യം വരുമ്പോള്‍ മലയാളികളുടെ ഉള്ളിലെല്ലാം നാഗവല്ലി കുടിയേറിയ അവസ്ഥയിലാണ്. അപര വ്യക്തിത്വവും ദ്വന്ദ വ്യക്തിത്വവും. വേണോ വേണ്ടയോ. വില്‍ക്കണോ വാങ്ങണോ. വിക്കാമെന്നും വാങ്ങാമെന്നും ഒരേസമയം ഉള്ളിലിരുന്ന് ആരോ പറയുന്നു. അതേസമയം തന്നെ വില്‍ക്കേണ്ടെന്നും വാങ്ങേണ്ടെന്നും ഉള്ളിലിരുന്ന് മറ്റാരോ പറയുന്നു. ശരിയായ ഉത്തരത്തിന് എവിടെ പരതിയാലും ആരോടുചോദിച്ചാലും വ്യക്തമായ ഉത്തരം എവിടെയുമില്ല.
സ്വര്‍ണത്തെ സംബന്ധിച്ച് ഇത്തരം ആന്തലുണ്ടാകുന്നതിന് കുറ്റമൊന്നും പറയാന്‍ പറ്റില്ല. കഴിഞ്ഞവര്‍ഷം 35 ശതമാനത്തിലേറെ വില വര്‍ധനയാണ് സ്വര്‍ണത്തിനുണ്ടായത്. ഈ വര്‍ഷം നാലര മാസം കൊണ്ട് മാത്രം 30 ശതമാനത്തിലേറെ വില വര്‍ധന ഉണ്ടായിക്കഴിഞ്ഞു. വില ഇങ്ങനെ കൂടുന്നതുകാണുമ്പോള്‍ ഇപ്പോള്‍ കുറച്ച് കാശു മുടക്കി വാങ്ങിയാലെന്തെന്ന ചിന്ത ആര്‍ക്കും ഉണ്ടാകുക സ്വാഭാവികം. അതിന് ഉത്തരം കണ്ടെത്തും മുമ്പ് എന്തുകൊണ്ടാണ് സ്വര്‍ണ വില ഇങ്ങനെ കൂടുന്നത് എന്ന് നോക്കാം.
ലോകത്ത് പ്രത്യാശ നശിക്കുമ്പോഴും വലിയ ആപത്ത് എന്തോ വരാനിരിക്കുമ്പോഴും മറ്റെല്ലാ നിക്ഷേപങ്ങളിലും നിന്നുള്ള വരുമാനം കുറയുമ്പോഴുമാണ് സ്വര്‍ണ വില കൂടുന്നതെന്ന് പറയാം. കഴിഞ്ഞ് 10 വര്‍ഷമായി സ്വര്‍ണ വില കൂടിക്കൊണ്ടേയിരിക്കുകയാണ്. കോവിഡ് ഉള്‍പ്പെടെ എന്തെല്ലാം ദുരന്തങ്ങളാണ് ഇക്കാലയളവില്‍ ഉണ്ടായത്. ലോക സമാധാനത്തിന്റെ കാര്യത്തില്‍ അടുത്ത കുറച്ച് വര്‍ഷങ്ങള്‍കൊണ്ട് ഗുണപരമായ മാറ്റങ്ങളൊന്നും ഉണ്ടാകും എന്നാരും കരുതുന്നില്ല. ഇപ്പോള്‍ തുടരുന്ന ഉക്രയിന്റഷ്യ യുദ്ധം പരിഹരിച്ചാല്‍ മറ്റെവിടെയെങ്കിലും ആരംഭിക്കും. ഇതിനെല്ലാം പുറമെയാണ് അമേരിക്കയില്‍ പുതിയ പ്രസിഡന്റിന്റെ ഉദയവും ഡയേറിയപോലുള്ള നയവ്യതിയാനങ്ങളും. എപ്പോള്‍ പ്രതിസന്ധി ലോകത്ത് ഉരുണ്ട് കൂടുന്നോ, എപ്പോള്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യം ഇടിയുന്നോ അപ്പോഴെല്ലാം രാജ്യങ്ങളും വന്‍കിട സ്ഥാപനങ്ങളും അവരുടെ കരുതല്‍ പണം സ്വര്‍ണത്തിലേക്ക് മാറ്റും. അപ്പോള്‍ സ്വര്‍ണ വില ഉയരും. ഡോളര്‍ ശക്തിപ്രാപിക്കുകയും ആ ശക്തി തുടരുകയും ചെയ്യുന്ന നിലവന്നാല്‍ അപ്പോള്‍ തന്നെ നിര്‍ദാഷിണ്യം ഇവരെല്ലാം സ്വര്‍ണം വന്‍തോതില്‍ വിറ്റ് കരുതല്‍ നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറ്റും. അപ്പോള്‍ സ്വര്‍ണ വില ഇടിയുകയും ചെയ്യും. സ്വര്‍ണ വിലയെ പ്രധാനമായും സ്വാധീനിക്കുന്ന ഘടകം ഇതാണ്. അതുകൊണ്ട് ലോകത്ത് വിലയില്‍ ഏറ്റവും കൂടുതല്‍ ചാഞ്ചാട്ടം ഉണ്ടാകുന്ന നിക്ഷേപവും സ്വര്‍ണനിക്ഷേപമാണ്. പ്രവചനാതീതമാണ് ഇതിന്റെ ചാഞ്ചാട്ടം. ഒരാളുടെ മൊത്തം നിക്ഷേപത്തില്‍ 10-15 ശതമാനത്തില്‍ കൂടുതല്‍ സ്വര്‍ണം പാടില്ല എന്ന് ഫിനാന്‍ഷ്യല്‍ പ്ലാനേഴ്‌സ് പറയുന്നതും അതുകൊണ്ടാണ്. മൊത്തം നിക്ഷേപത്തിന്റെ 15 ശതമാനം സ്വര്‍ണത്തില്‍ നിക്ഷേപിച്ചിട്ടില്ലെങ്കില്‍ വില കുറയുമ്പോള്‍ കുറേശെയായി വാങ്ങാം. 15 ശതമാനം എത്തിയാല്‍ അപ്പോള്‍ നിര്‍ത്താം.
ഇനി അടുത്ത ചോദ്യം. കുറഞ്ഞ വിലയില്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ സ്വര്‍ണം കുറേ കയ്യിലുണ്ട്. അത് വിറ്റ് ലാഭമെടുത്താലോ. അത് നല്ല ഐഡിയ ആണ്. വില്‍ക്കുന്നതില്‍ കുഴപ്പമില്ല. വിറ്റുകിട്ടുന്ന പൈസ എന്തുചെയ്യുന്നു എന്നതാണ് പ്രധാനം. കയ്യിലുണ്ടായിരുന്ന ഒരു നിക്ഷേപമാണ് വിറ്റ് പണമാക്കുന്നത്. ഈ തുക മറ്റൊരു നിക്ഷേപമാക്കി മാറ്റിയിരിക്കണം. അല്ലെങ്കില്‍ വിറ്റ് കിട്ടിയ പണവും ആവിയാകും. കയ്യിലുണ്ടായിരുന്ന സ്വര്‍ണവും ആവിയാകും.
ഇനി അടുത്ത ചോദ്യം. കഴിഞ്ഞ വര്‍ഷം കുറേ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി. ഇപ്പോള്‍ നല്ല വില വര്‍ധനയുണ്ട്. ഇപ്പോള്‍ അതെല്ലാം വിറ്റിട്ട് വില കുറയുമ്പോള്‍ വീണ്ടും വാങ്ങിയാലോ. പ്രത്യക്ഷത്തില്‍ ഇത് നല്ല ആശയമായി തോന്നാം. പക്ഷേ സജീവമായ അന്തര്‍ധാര കൂടി പരിശോധിക്കുമ്പോള്‍ വേണ്ടണം എന്നേ പറയാനാവൂ.
ചക്കയോ മാങ്ങയോ വില്‍ക്കുന്നതുപോലെയല്ല സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നത്. ആദ്യം ഇപ്പോഴത്തെ വിലയില്‍ നിന്ന് പണിക്കൂലി കുറയ്ക്കും. പിന്നെ ആഭരണങ്ങള്‍ തൂക്കി നോക്കും. അതില്‍ നിന്ന് മുത്തും പൊട്ടും പൊടിയും നീക്കും. എന്നിട്ട് വീണ്ടും തൂക്കും. അപ്പോള്‍ പഴിയതിലും കുറവായിരിക്കും തൂക്കം. പിന്നെ ഇതെല്ലാം കൂടി ഒരുക്കും. ആഭരണത്തി്ല്‍ നിന്ന് അഴുക്കും മറ്റും നീക്കാനാണ് ഇങ്ങനെ ഉരുക്കുന്നതെന്നാണ് ആഭരണശാലക്കാര്‍ പറയുന്നത്. ഉരുക്കിയശേഷം തൂക്കി നോക്കുമ്പോള്‍ കിട്ടുന്ന തൂക്കമാണ് സാറേ യഥാര്‍ത്ഥ തൂക്കും. അതിനേ പൈസ കിട്ടു. ഈ പൈസയ്ക്ക് പകരം സ്വര്‍ണമാണ് വാങ്ങുന്നതെങ്കില്‍ കുഴപ്പമില്ല. പകരം പൈസയായിതന്നെ കയ്യിലോട്ട് കിട്ടണമെങ്കില്‍ അതില്‍ നിന്ന് പിന്നെയും ഏതാനും ശതമാനം കുറയ്ക്കും. ഇത് എന്താനാണ് എന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരം കിട്ടില്ല. പിന്ന കാഷ് ആയി തരില്ല. ചെക്ക് എഴുതി്ത്തരും. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് അക്കൗണ്ടില്‍ പണം വരും. സ്വര്‍ണം വിറ്റ് കിട്ടിയ ലാഭത്തിന് ആദായ നികുതിയും നല്‍കണം. ഈ കലാപരിപാടികളെല്ലാം കഴിഞ്ഞ് കയ്യില്‍ എത്ര ലാഭം വരുമെന്ന്് കണക്ക് കൂട്ടി നോക്കിയിട്ട് ആദായകരമാണ് എങ്കില്‍ മാത്രം സ്വര്‍ണാഭരണം വില്‍ക്കാം.
Content Highlights: gold price is hiking and how to invest in gold