സ്വര്‍ണത്തിന് ഇനി എന്തുസംഭവിക്കും?

പ്രതീകാത്മകചിത്രം (AI Generated)
പ്രതീകാത്മകചിത്രം (AI Generated)

സ്വര്‍ണവില ഉയരുന്നത് കണ്ട് ഞെട്ടി ഇനി എന്തുകേട്ടാലും ഞെട്ടാത്ത അവസ്ഥയിലാണ് നമ്മളെല്ലാം. ഇപ്പോള്‍ നമ്മള്‍ നോക്കിയിരിക്കുന്നത് എന്നു താഴും ഈ സ്വര്‍ണ വില എന്നാണ്. സ്വര്‍ണത്തിന്റെ ഈ തിളക്കം മങ്ങുമോ. പവന് പണിക്കൂലിയടക്കം ഒരു ലക്ഷം രൂപ പിന്നിട്ട അവസരത്തിലാണ് മലയാളി ഈ ചോദ്യം ചോദിക്കുന്നത്. ഇതാ സ്വര്‍ണവലിയുമായി ബന്ധപ്പെട്ട 10 യാഥാര്‍ത്ഥ്യങ്ങളിതാ...

1. ആഗോള അനിശ്ചിത്വം സ്വര്‍ണത്തിന്റെ തിളക്കം കൂട്ടുന്നു
വിലയിലെ ചാഞ്ചാട്ടം ഒഴിവാക്കിയാല്‍ എല്ലാക്കാലത്തും ഡിമാന്‍ഡുള്ള ഒരു നിക്ഷേപമായാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്. യുദ്ധം, സാമ്പത്തിക മാന്ദ്യം, എണ്ണവില വര്‍ധന, ഡോളറിന്റെ സമ്മര്‍ദ്ദം- ലോകത്ത് ഇതെല്ലാം സംഭവിക്കുമ്പോള്‍ നിക്ഷേപകര്‍ ആദ്യം ചെയ്യുന്നത് അവരുടെ നിക്ഷേപത്തിന്റെ നല്ലൊരു പങ്ക് സ്വര്‍ണ്ണത്തിലേക്ക് മാറ്റുകയാണ്. യുക്രെയ്ന്‍ യുദ്ധവും മിഡില്‍ ഈസ്റ്റ് സംഘര്‍ഷവും ആഗോള നിക്ഷേപകരെ വീണ്ടും സ്വര്‍ണ്ണത്തില്‍ തന്നെ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. അനിശ്ചിതത്വവും പേടിയും ആശങ്കകളും എത്ര കടുക്കുന്നോ സ്വര്‍ണവിലയും അതിനനുസരിച്ച്‌ കൂടും. ഈ ആശങ്കകള്‍ എത്രകാലം തുടരുന്നോ സ്വര്‍ണ വിലയും അത്രയും കാലം കൂട്ടിക്കൊണ്ടിരിക്കും.

Continue reading